BREAKING NEWS

എച്ച് സലാമിന്റെയും പി പി ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് ജോലി നല്‍കി, എന്നാല്‍ തന്റെ കുടുംബത്തിലാര്‍ക്കും നല്‍കിയിട്ടില്ല, മാധ്യമങ്ങള്‍ ഇതൊന്നും കാണില്ല, രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും സംശുദ്ധമായ പൊതുപ്രവര്‍ത്തനം ഉറപ്പുവരുത്തണം, വെളിപ്പെടുത്തലുമായി ജി സുധാകരന്‍

· · 1 min read
Share: Copied!

ആലപ്പുഴ: സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരൻ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യമൊന്നും മാധ്യമങ്ങൾ കാണില്ലെന്നും സുധാകരൻ വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നതായി സുധാകരൻ ചൂണ്ടിക്കാട്ടി.

കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇ.ഡിയുടെ റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇവരാരെങ്കിലും പണം വാങ്ങിയോ എന്ന് തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി. രാഷ്ട്രീയക്കാർ സംശുദ്ധമായ പൊതുപ്രവർത്തനം ഉറപ്പുവരുത്തണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകുമെന്നും എന്നാൽ അദ്ദേഹത്തിനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.അമ്പലപ്പുഴയിൽ ഇന്നലെ നടന്ന പൊതുപരിപാടിക്കിടെയാണ് ജി. സുധാകരന്റെ പരാമർശങ്ങൾ.

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026