BREAKING NEWS

‘അന്ന് ഫ്രില്ലിക്ക് 23 വയസ്സ്; വരാന്തയിൽ ഇരിക്കുകയായിരുന്ന ഏലിയാമ്മയെ നിർബന്ധിച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയി; കണ്ണിൽ മുളകുപൊടി വിതറി കഴുത്തും കൈത്തണ്ടയും മുറിച്ച് കൊന്നു; മാലയും വളകളും കവർന്നു‘

· · 1 min read
Share: Copied!

ആലപ്പുഴ: സ്വർണാഭരണങ്ങൾ കവർന്നെടുക്കുന്നതിനായി റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും ബന്ധുവുമായ യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ. പാതിരപ്പള്ളി മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനാണ് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി (3) ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത്. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. ഷുഹൈബാണ് ശിക്ഷ വിധിച്ചത്.

2010 ഓഗസ്റ്റ് 12നാണ് തുമ്പോളി ആലക്കാട്ടുശേരിൽ ഏലിയാമ്മ സെബാസ്റ്റ്യൻ (ചിന്നമ്മ–80) കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ ഫ്രില്ലിക്ക് 23 വയസ്സായിരുന്നു. ഭർത്താവും നാല് മക്കളും വിദേശത്തായിരുന്നതിനാൽ ഏലിയാമ്മ വീട്ടിൽ തനിച്ചായിരുന്നു.

സംഭവദിവസം പുറത്തുപോയി തിരിച്ചെത്തിയ വീട്ടുജോലിക്കാരിയാണ് ഏലിയാമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനിടെ ഏലിയാമ്മയുടെ വീട്ടിൽനിന്ന് തമിഴ് നാടോടികൾ പോകുന്നത് കണ്ടെന്ന പ്രചാരണം ഫ്രില്ലി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഒരു നാടോടി സ്ത്രീയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും പ്രദേശത്ത് അത്തരത്തിൽ ആരെയും കണ്ടതായി മറ്റാർക്കും വിവരം ലഭിച്ചില്ല. തുടർന്നാണ് അന്വേഷണം ഫ്രില്ലിയിലേക്ക് നീണ്ടത്.

പ്രോസിക്യൂഷൻ വാദമനുസരിച്ച്, വരാന്തയിൽ ഇരിക്കുകയായിരുന്ന ഏലിയാമ്മയെ ഫ്രില്ലി നിർബന്ധിച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് മുഖത്ത് മുളകുപൊടി വിതറി താഴെയിട്ടശേഷം കത്തികൊണ്ട് കഴുത്തിലും കൈത്തണ്ടകളിലും മുറിവേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഏലിയാമ്മയുടെ മാലയും വളകളും കവർന്നു.

അന്വേഷണത്തിനിടെ ആലപ്പുഴയിലെ സ്വർണക്കടയിൽ പഴയ സ്വർണം നൽകി ഫ്രില്ലി പുതിയ ആഭരണങ്ങൾ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതേക്കുറിച്ച് വീട്ടുകാരോട് ഫ്രില്ലി പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നൽകിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചതെന്നാണ് കേസ്.

ഏലിയാമ്മയുടെ സ്വർണാഭരണങ്ങൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ബാക്കി സ്വർണവും പണയംവെച്ച് ലഭിച്ച പണവും ഫ്രില്ലിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.

കൊലപാതകം, കവർച്ച, അതിക്രമിച്ച് കടക്കൽ, ക്രിമിനൽ ലക്ഷ്യത്തോടെയുള്ള ഭവനഭേദനം എന്നീ നാല് കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും, കവർച്ചയ്ക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും, അതിക്രമിച്ച് കടക്കലിന് പത്ത് വർഷം കഠിനതടവും 10,000 രൂപ പിഴയും, ക്രിമിനൽ ലക്ഷ്യത്തോടെയുള്ള ഭവനഭേദനത്തിന് മൂന്ന് വർഷം കഠിനതടവും 5,000 രൂപ പിഴയുമാണ് ശിക്ഷ.

ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ഷാരി ഹാജരായി.

ഞാന്‍ ചെയ്തത് ക്ഷമിക്കാന്‍ പറ്റാത്ത തെറ്റാണ്, എനിക്ക് എന്നെത്തന്നെ നോക്കാന്‍ നാണക്കേട് ആകുന്നു, രാജ്യത്തോട് മാപ്പ് ചോദിക്കുന്നു, എന്നോട് ക്ഷമിക്കണം, പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് 15കാരി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026