BREAKING NEWS

ഞാന്‍ ചെയ്തത് ക്ഷമിക്കാന്‍ പറ്റാത്ത തെറ്റാണ്, എനിക്ക് എന്നെത്തന്നെ നോക്കാന്‍ നാണക്കേട് ആകുന്നു, രാജ്യത്തോട് മാപ്പ് ചോദിക്കുന്നു, എന്നോട് ക്ഷമിക്കണം, പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് 15കാരി

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ കേസില്‍പ്പെട്ട പെണ്‍കുട്ടി മാപ്പപേക്ഷയുമായി രംഗത്തെത്തി. തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും ചെയ്ത തെറ്റിന് രാജ്യത്തോട് മാപ്പ് ചോദിക്കുന്നുവെന്നും വ്യക്തമാക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിഡിയോയില്‍ കൈകൂപ്പി നിന്നുകൊണ്ടാണ് പെണ്‍കുട്ടി പ്രതികരിക്കുന്നത്. ‘പ്രതിഷേധത്തിനിടെ ചിലരുടെ സ്വാധീനത്തില്‍പ്പെട്ടാണ് പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചത്. എനിക്ക് 15 വയസ്സ് മാത്രമാണ് പ്രായം. ഞാന്‍ ചെയ്തത് ക്ഷമിക്കാന്‍ പറ്റാത്ത തെറ്റാണ്. ഇതെന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്, മുഴുവന്‍ രാജ്യത്തോടും മാപ്പ് ചോദിക്കുന്നു. എനിക്ക് എന്നെത്തന്നെ നോക്കാന്‍ പോലും നാണക്കേട് തോന്നുന്നു. ദയവായി എന്നോട് ക്ഷമിക്കണം’ -പെണ്‍കുട്ടി വിഡിയോയില്‍ പറഞ്ഞു.

പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പെണ്‍കുട്ടിക്ക് 25 വയസ്സുണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്ന് പെണ്‍കുട്ടി വിഡിയോയില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുകയും പൊതുസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് പൊലീസിന് പരാതി ലഭിച്ചത്. തുടര്‍ന്ന് നോയിഡ പൊലീസ് എടുത്ത സീറോ എഫ്‌ഐആര്‍ പിന്നീട് ന്യൂഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ മാപ്പപേക്ഷ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, പ്രതിഷേധത്തിനിടെ തന്നെ അധിക്ഷേപിച്ച യുവാക്കളോട് ക്ഷമിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ അറിയിച്ചിരുന്നു.

അധിക്ഷേപം കൊണ്ട് ഒന്നും പരിഹരിക്കപ്പെടില്ല. വഴിതെറ്റിപ്പോയ യുവാക്കളെ ശിക്ഷിക്കുന്നതിന് പകരം ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് സമൂഹം ചെയ്യേണ്ടത്. ചെറുപ്രായത്തിലുണ്ടായ തെറ്റുതിരുത്താനുള്ള അവസരം നല്‍കണം. കുട്ടികളോട് ക്ഷമിക്കാന്‍ താന്‍ തയ്യാറാണെന്നും സമൂഹവും അതിന് തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026