World

നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ; ‘പലസ്‌തീനെ രാജ്യമായി അംഗീകരിക്കും’

· · 1 min read
Share: Copied!

ന്യൂഡൽഹി: പലസ്തീൻ പ്രശ്നത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ഫ്രാൻസ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണമെന്നും എക്സിൽ കുറിച്ചു. ഇസ്രയേലിനെ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂർവ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

 

BREAKING NEWS
സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി; റിയാദ് വിമാനത്താവളം അടച്ചു; യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം, യാത്ര പുറപ്പെടുന്നതിന് മുമ്പ് നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്
20 Oct 2026
BREAKING NEWS
ഇസ്രയേൽ സൈനീകർക്കിടയിൽ കനത്ത വിഷാദം; ആത്മഹത്യ വർധിക്കുന്നു, 2026ൽ മാത്രം 21 മരണമെന്ന് റിപ്പോർട്ട്!
19 Oct 2026
BREAKING NEWS
ഫ്രാൻസിൽ തുടങ്ങിയ പ്രതിഷേധാ​ഗ്നി യൂറോപ്പിലാകെ പടരുന്നു! നാല് രാജ്യങ്ങളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം; കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മാക്രോൺ; കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി ട്രംപ്
19 Oct 2026
BREAKING NEWS
തന്റെ ദു:ഖം പങ്കുവച്ചപ്പോൾ അവൾ അവനെ ആശ്വസിപ്പിച്ചു, ക‌ടുത്ത മാനസിക സമ്മർദ്ദത്തിൽ തുണയായി, ആറുവർഷം അവൻ അവളെ പ്രണയിച്ചു, വിവാഹം കഴിക്കുമെന്ന് വിശ്വസിച്ച യുവതിയെ കാണാൻ 1,931 കിലോമീറ്റർ താണ്ടി സ്വത്തുക്കളെല്ലാം വിറ്റ് അവളെ കാണാനെത്തി... ഒടുവിൽ 49 കാരൻ കണ്ടെത്തിയത് എഐ സുന്ദരിയെ, എഐയെ വിവാഹം കഴിക്കാനെത...
19 Oct 2026