BREAKING NEWS

പരിചയത്തിന്റെ പേരിൽ കല്യാണ വീട്ടിൽ നിന്നും യുവാവിനൊപ്പം പോയ 14,15 വയസുള്ള പെൺകുട്ടികൾ കൂട്ടബലാത്സം​ഗത്തിനിരയായി, പെൺകുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബന്ധുക്കളെ ആക്രമിച്ച് പ്രതികൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ 14,15 വയസുള്ള രണ്ട് പെൺകുട്ടികളെ വിവാഹ ചടങ്ങിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി നാലുപേർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടികളുടെ വീട്ടുകാർ പരാതി കൊടുത്തതറിഞ്ഞ് വ്ശാഖപട്ടണത്തേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം കുട്ടികൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതികൾ അവരെ തട്ടിക്കൊണ്ടുപോയതെന്ന് ബ്രഹ്മപൂർ പോലീസ് സൂപ്രണ്ട് (എസ്പി) ശ്രാവൺ വിവേക് പറഞ്ഞു. പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ തങ്ങളെ ആക്രമിച്ചുവെന്നും പെൺകുട്ടികളുടെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ജൂൺ നാലിന് കേസ് റജിസ്റ്റർ ചെയ്ത്, ആറാം തീയതിയോടെ പെൺകുട്ടികളെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയതായി പോലീസ് അറിയിച്ചു. അതേസമയം, അന്വേഷണത്തിൽ പെൺകുട്ടികളിൽ ഒരാൾക്ക് പ്രതികളിൽ ഒരാളെ നേരത്തേ പരിചയമുണ്ടായിരുന്നെന്ന് വ്യക്തമായതായി പോലീസ് പറയുന്നു. പ്രതികളിൽ ഒരാളും പെൺ‌കുട്ടികളും ഒരേ ഗ്രാമത്തിൽ ഉള്ളവരാണ്. ഈ പരിചയത്തിലാണ് പ്രതികൾ‌ കുട്ടികളെ കല്യാണവീടിനു പുറത്തേക്ക് കൊണ്ടുപോയത്.

കുട്ടികൾ പ്രതിക്കൊപ്പം പോയ സമയത്ത് ഒരു സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്. വഴിയിൽനിന്നാണ് മറ്റു രണ്ടു പ്രതികൾകൂടി ഇവർക്കൊപ്പം ചേരുകയായിരുന്നു. പിന്നീട് പെൺകുട്ടികളെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. വിവാഹ വീട്ടിൽനിന്ന് അൽപം മാറി വിജനമായ സ്ഥലത്തായിരുന്നു പെൺകുട്ടികളെ കണ്ടെത്തിയതെന്ന് ബന്ധുക്കളും പറയുന്നു.

ജോലിക്കു പോയ ഭാര്യ യുവാവിനൊപ്പം ബൈക്കിൽ പോവുന്നതു കണ്ടു, ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു, ബന്ധുക്കളോട് പറഞ്ഞത് മരണം നെഞ്ചുവേദനയെ തുടർന്നെന്ന്, ഇൻക്വസ്റ്റിനിടെ പോലീസിനു തോന്നിയ സംശയം സത്യമായി

BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026