ചെർപ്പുളശ്ശേരി: മുൻ സൈനികൻ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെർപ്പുളശ്ശേരി പുലാശ്ശേരികുന്നത്ത് വീട്ടിൽ നാരായണൻകുട്ടിയെ(76) ആണ് വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാൾ പാചക വാതക സിലിണ്ടർ തുറന്ന് കുഴൽ ശരീരത്തിലേക്ക് വച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അതേസമയം നാരായണൻകുട്ടി പട്ടാളത്തിൽ 20 വർഷം സേവനം നടത്തിയ ശേഷമാണ് നാട്ടിൽ സ്ഥിരതാമസം ആക്കിയത്. മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















































