BREAKING NEWS

ആദ്യം മുട്ടയിൽ കൂടോത്രം, പിന്നാലെ ഊമക്കത്ത്, ഏറ്റവും ഒടുവിൽ വധഭീഷണി!! ‘എല്ലാം വിട്ട് ഞങ്ങളുടെ പാർട്ടിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും ഉപദ്രവിക്കും’… കോൺ​ഗ്രസ് അനുഭാവിയെ എതിർ പാർട്ടിയിൽ പാർട്ടിയിൽ ചേർക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി അജ്ഞാതൻ, പോലീസിൽ പരാതി

· · 1 min read
Share: Copied!

മുണ്ടക്കയം: ആദ്യം ആദ്യം മുട്ടക്കൂടോത്രം, പിന്നെ ഊമക്കത്ത്, ഒടുവിൽ ഭീഷണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ഒപ്പം നിന്ന യുവാവിന് വധഭീഷണിയും നേരിടേണ്ടിവന്നതോടെ പോലീസിൽ പരാതി നൽകി കോൺ​ഗ്രസ് അനുഭാവി. 23–ാം വാർഡായ നെന്മേനിയിൽ യുഡിഎഫ് സ്ഥാനാർഥി റെമിൻ രാജന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കാളിയായ നടുവപറമ്പിൽ റെനിലിനാണ് (ജിൻസ്) ആണ് 2 ഊമക്കത്തുകൾ ലഭിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ ഭീഷണികൾ ഉയർന്നിരുന്നു. പിന്നീട് വീട്ടുമുറ്റത്തുനിന്ന് മുട്ടയും പൂജാ സാധനവും കണ്ടതോടെ റെനിൽ വീടിനു ചുറ്റും ക്യാമറ സ്ഥാപിച്ചിരുന്നു. റെനിലിനോട് വൈരാഗ്യം ഇല്ലെന്നും കോൺഗ്രസിന് ഒപ്പം പ്രവർത്തിച്ചതാണ് ചൊടിപ്പിച്ചതെന്നും എല്ലാം വിട്ട് തങ്ങളുടെ പാർട്ടിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും ഉപദ്രവിക്കുമെന്നും കത്തുകളിൽ പറയുന്നുണ്ട്.

ആദ്യം യുഡിഎഫ് സ്ഥാനാർഥി തോൽക്കാൻ കാരണമായവരുടെ പേരുകൾ സഹിതം കത്തിലുണ്ട്. ഒരു കത്ത് വീടിന് സമീപത്ത് നിന്നു കിട്ടിയെങ്കിലും റെനിൽ കാര്യമാക്കിയിരുന്നില്ല. വീടിന് സമീപമുള്ള കുരിശുപള്ളിയിൽ എത്തി റെനിൽ എന്നും വൃത്തിയാക്കാറുണ്ട്. ഇവിടെ നിന്നാണ് രണ്ടാമത്തെ കത്ത് കിട്ടിയത്. ഇതോടെ ഏറ്റവും അടുത്ത് അറിയാവുന്ന ആളാണ് ഇതിന് പിന്നിലെന്ന സംശയവും റെനിൽ പങ്കുവെക്കുന്നു.

BREAKING NEWS
കാസർകോട് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടർ മറിഞ്ഞുകിടക്കുന്നു, സമീപത്ത് തോക്കും; യുവാവിന്റെ കവിളിൽ വെടിയേറ്റ മുറിവ്; നായാട്ടിനിടെയുണ്ടായ അപകടമോ? അന്വേഷണം
16 Nov 2026
BREAKING NEWS
’ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; മാപ്പു ചോദിക്കുന്നു'; തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരണപ്പെട്ട 13കാരൻ ജുനൈദിന്റെ മരണത്തിൽ കെ.എസ്.ഇ.ബി., ’ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും’
16 Nov 2026
BREAKING NEWS
എൽപിഎസ്‍ടി സമരം 134-ാം ദിവസത്തിലേക്ക്; ഇടപെട്ട് മുഖ്യമന്ത്രി, ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച; വളർമതിയുടെ 23 ദിവസമായി നിരാഹാര സമരത്തിൽ; ആരോ​ഗ്യ നില ​ഗുരുതരം; ’തീരുമാനമാകാതെ പിന്മാറില്ല’
16 Nov 2026
BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026