BREAKING NEWS

നിനക്കായി കത്രിക പൂട്ട് തന്നെ ​ഗില്ലും കൂട്ടരും തയാറാക്കിയിട്ടുണ്ട്, പവർപ്ലേ കടക്കാൻ‍ റബാഡയും സിറാജും സമ്മതിക്കില്ല!! ജീവൻ മരണ പോരാട്ടത്തിനിറങ്ങുന്ന സഞ്ജുവിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ

· · 1 min read
Share: Copied!

ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസാന പോരാട്ടത്തിനിറങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് ഇന്നത്തെ മത്സരം വൻ മാർജിനിൽ ജയിച്ചേ മതിയാകു. പ്ലേഓഫ് പ്രതീക്ഷകൾ നേരിയ തോതിലെങ്കിലും നിലനിർത്താൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്തിനെതിരെ ജയത്തിൽ കുറഞ്ഞൊന്നും ചെന്നൈയെ ത‍ൃപ്തിപ്പെടുത്തില്ല.

അതേസമയം, മത്സരത്തിൽ ചെന്നൈയുടെ ഓപ്പണറും മലയാളി സൂപ്പർ താരവുമായ സഞ്ജുവിനെ വീഴ്ത്താൻ ഗില്ലിനും സംഘത്തിനും വ്യക്തമായ തന്ത്രങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ താരങ്ങൾ. ‘ഗുജറാത്ത് ടൈറ്റൻസിന്റെ പേസർമാരായ കാഗിസോ റബാഡയും മുഹമ്മഡ് സിറാജും ചേർന്ന് ചെന്നൈ ഓപണർ സഞ്ജു സാംസണെ പവർ പ്ലേ കടക്കും മുമ്പ് തന്നെ പൂട്ടും’, മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചറും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പരിശീലകൻ സഞ്ജയ് ബാംഗറും പ്രവചിച്ചുകഴിഞ്ഞു. സ്റ്റാർ സ്‌പോർട്‌സിൽ നടന്ന ചർച്ചയിൽ സംസാരിക്കുന്നതിനിടെയാണ് ഇരുവരും ഇന്നത്തെ മത്സരത്തിലെ സഞ്ജുവിൻറെ പുറത്താകലിനെക്കുറിച്ച് പ്രവചിച്ചത്. പവർപ്ലേയിൽ ലോകോത്തര പേസ് ബൗളർമാരെയാകും സഞ്ജുവിന് ഇന്ന് നേരിടേണ്ടി വരിക. പക്ഷെ സ്ഥിതിഗതികൾ പരിശോധിക്കുമ്പോൾ അവിടെ കാര്യങ്ങൾ ഗുജറാത്തിന് അനുകൂലമാകാനാണ് സാധ്യതകൾ.

‘അഹമ്മദാബാദിലെ പിച്ച് പേസർമാരെ തുണയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ തീപ്പൊരി പന്തുകളുമായി വരുന്ന റബാഡയെയും സിറാജിനെയും സഞ്ജു ആക്രമിച്ചു നേരിടാൻ ശ്രമിക്കുന്നത് താരത്തിന് തിരിച്ചടിയാകും’, ബൗച്ചർ വ്യക്തമാക്കി. മാത്രമല്ല ഈ സീസണിൽ സഞ്ജു ഒന്നോ രണ്ടോ തവണ ഷോർട്ട് പന്തുകളിൽ പുറത്തായിട്ടുണ്ടെന്നും ഗുജറാത്ത് ബൗളർമാർ ഇത് മുതലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ മുൻ ബെംഗളൂരു പരിശീലകൻ സഞ്ജയ് ബംഗാറും സഞ്ജുവിന് മുന്നിലുള്ള കടുത്ത വെല്ലുവിളിയെക്കുറിച്ച് സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ‘പവർപ്ലേയിൽ റബാഡയും സിറാജും മൂന്ന് ഓവർ വീതം എറിയാൻ സാധ്യതയുണ്ട്. ഇത് സഞ്ജുവിനെ കടുത്ത പരീക്ഷണത്തിലാക്കും’, ബംഗാർ പറഞ്ഞുവച്ചു. റബാഡയും സിറാജും ഉള്ളപ്പോൾ ക്രീസിൽ അധികം മൂവ്‌മെൻറ് നടത്താൻ സഞ്ജുവിന് സാധിക്കില്ല. സഞ്ജുവിനെ എവിടെ എറിഞ്ഞ് വീഴ്ത്തണമെന്ന് അവർക്ക് കൃത്യമായി അറിയാം. അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 12 പോയിൻറുമായി ചെന്നൈ ഏഴാം സ്ഥാനത്താണ്. അതേസമയം 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസ് പട്ടികയിൽ രണ്ടാം സ്ഥാനത്തും. ഇന്നത്തെ കളി ചെന്നൈ ജയിച്ചാലും 3 ദിവസം കൂടി കാത്തിരുന്നാൽ മാത്രമേ പ്ലേഓഫ് കാര്യത്തിൽ തീരുമാനമാകു.

നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ, വിശ്രമിക്കൂ പ്രിയ സഖാവേ… ‘ഇന്ന് സഖാവ് പിണറായി ഏതോ ഒരു യോഗത്തിൽ പ്രസംഗിക്കാൻ വരുന്ന വിഷ്വൽസ് കണ്ടു, ഇടുങ്ങിയ പോഡിയത്തിന്റെ പ്രയാസം പറയുകയാണ് പിണറായി, അടി പിന്നോട്ട് വച്ചാൽ വീഴും. ഈ സ്ഥിതി ഒഴിവാക്കി വിശ്രമിക്കുകയല്ലേ വേണ്ടത്’- വിജയൻ സർക്കാരിലെ അഡീഷണൽ സെക്രട്ടറി

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026