CRIME

കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മയെ പോലീസുകാരൻ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി, സംഭവം നടന്നത് പത്തു വർഷം മുൻപ്, അയാൾ എൻ്റെ കയ്യിൽ നിന്നു ലക്ഷങ്ങൾ വാങ്ങിയ ശേഷം ‌‌പീഡിപ്പിച്ചു…, ചോദ്യം ചെയ്യുന്നതിനിടെ പലർക്കെതിരെയും യുവതി സമാനമായ ആരോപണം ഉന്നയിക്കുന്നതായി പോലീസ്, അന്വേഷണം

· · 1 min read
Share: Copied!

തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി. എസ്പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസർക്കെതിരെയാണ് യുവതി മൊഴി നൽകിയത്. യുവതിയുടെ വെളിപ്പെടുത്തലിൽ ബാലരാമപുരം പോലീസ് കേസെടുത്തു. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് സിവിൽ പോലീസ് ഓഫീസറായ ഗിരി തന്നോട് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയത്.

‌കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പലർക്കെതിരേയും യുവതി ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും ഇത് പലതും അന്വേഷിക്കുമ്പോൾ വ്യക്തയില്ലെന്നും ബാലരാമപുരം പോലീസ് പറയുന്നു. പണം വാങ്ങിയെന്ന് പലരുടെയും പേരിൽ യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതെല്ലാം അന്വേഷിച്ച് വരികയാണ്.

ദേഹത്ത് ക്രീം പുരട്ടിയശേഷം ഷേവർ ഉപയോ​ഗിച്ച് വടിക്കും… ബ്ലേഡുകൊണ്ട് മുറിഞ്ഞ് രക്തമൊലിച്ചിറങ്ങുന്ന ദൃശ്യങ്ങൾ പോലീസിന് കിട്ടി, മാറിൽ ക്ലിപ്പിടും, അലറിക്കരയുമ്പോൾ വായിൽ ലോഷനൊഴിക്കും, ഡിവൈഡറും കോമ്പസുമുപയോ​ഗിച്ച് കുത്തുക ഒന്ന്…രണ്ട്…മൂന്ന്…!!! മൂന്നുമാസം നീണ്ടുനിന്ന ക്രൂര വിനോദം…

മകളുടെ കൊലപാതകത്തിനു പിന്നാലെ ദേവസ്വം ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയതിന് യുവതിക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു എസ്പി ഓഫീസിലെ പോലീസുകാരന് താൻ ലക്ഷങ്ങൾ നൽകിയെന്നും ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തിയത്. 10 വർഷം മുമ്പുള്ള സംഭവമാണെന്നാണ് യുവതി പറയുന്നത്.

അമ്മയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു, ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നത് അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാല്‍ അമ്മയുടെ മരണത്തില്‍ മകളുടെ നിര്‍ണായകമൊഴി, മൃതദേഹം പുറത്തെടുത്തു, പോസ്റ്റുമാര്‍ട്ടം ഇന്ന്

ചോദ്യം ചെയ്യലിൽ പാസ്പോർട്ട് ഓഫീസ് ജീവനക്കാരന് പണം നൽകിയെന്ന് യുവതി ആദ്യം പറഞ്ഞിരുന്നു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ വീണ്ടും പണം എടുത്തതായി കണ്ടു. ഇത് ആർക്ക് കൊടുത്തതാണെന്ന് ചോദ്യം ചെയ്തപ്പോഴാണ് പോലീസുകാരൻറെ പേര് പറഞ്ഞത്. യുവതിയുടെ മൊഴികൾ വൈരുധ്യം നിറഞ്ഞതാണെന്നും ഇതും കണക്കിലെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026