BREAKING NEWS

‘പ്രതി പിടിയിലായി’… കൈകളില്‍ വിലങ്ങും ചുറ്റും സൈനികരും, നിക്കോളാസ് മഡുറോയുടെ ചിത്രം പുറത്തുവിട്ട് അമേരിക്ക

· · 1 min read
Share: Copied!

ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കൈവിലങ്ങണിയിച്ച് കൊണ്ടുപോകുന്ന  ദൃശ്യങ്ങൾ പുറത്ത്. ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) ആസ്ഥാനത്ത് വെച്ചുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ശനിയാഴ്ച വെനസ്വേലയിൽ നടന്ന യുഎസ് വ്യോമാക്രമണങ്ങൾക്കും നാടകീയമായ അറസ്റ്റിനും പിന്നാലെയാണ് മഡുറോയെയും ഭാര്യയെയും ന്യൂയോർക്കിലേക്ക് എത്തിച്ചത്. ഡിഇഎ ആസ്ഥാനത്ത് കൈകളിൽ വിലങ്ങുവെച്ച്, സൈനികരുടെ അകമ്പടിയോടെ നടന്നുപോകുന്ന മഡുറോയുടെ വീഡിയോയാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്.

‘പ്രതി പിടിയിലായി’എന്ന കുറിപ്പോടെ വൈറ്റ് ഹൗസ് റാപ്പിഡ് റെസ്പോൺസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധമായ ആയുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. അമേരിക്കൻ ജനതയെ നശിപ്പിക്കാനായി ടൺ കണക്കിന് കൊക്കെയ്ൻ കടത്തുന്നതിന് ഭരണകൂടത്തിന്റെ സ്വാധീനം ഉപയോഗിച്ചു എന്നതാണ് അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആരോപണം.

BREAKING NEWS
വീണ്ടും അഞ്ച് വർഷം കൂടെ പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കണം, അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിലും ഭരണത്തിലെത്താൻ രാഹുലിന് കഴിയില്ല, പരിഹാസവുമായി അമിത് ഷാ
01 Nov 2026
BREAKING NEWS
അറിവിന്റെ നിറകുടമായിരുന്നു ഇഎംഎസ്, ഏത് കാര്യങ്ങളും സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിശദീകരിക്കുന്നതില്‍ നമ്പര്‍ വണ്ണായിരുന്നു അദ്ദേഹം, ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയ- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
01 Nov 2026
BREAKING NEWS
’എന്റെ ദേഹത്ത് വെള്ളമൊഴിച്ചു, ഞാൻ അവനെ കഴുത്തറുത്ത് കൊന്നു’: യമൻ സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പ്രവാസി പോലീസ് സ്റ്റേഷനിൽ; സംഭവം കുവൈറ്റിൽ
01 Nov 2026
BREAKING NEWS
പപ്പ വന്നിട്ടുണ്ടെന്ന് പറഞ്ഞ് കെ.ജി. വിദ്യാർഥിനിയെ 8 വയസ്സുകാരൻ ആളില്ലാത്ത ക്ലാസ് മുറിയിലേക്ക് കൂട്ടികൊണ്ടുപോയി, ഇഷ്ടിക, പൂച്ചട്ടി, അലുമിനിയം ഡസ്റ്റ്ബിൻ എന്നിവ എടുത്ത് മർദിച്ചു; തല ബെഞ്ചിലും ഡെസ്കിലും ഇടിച്ചു; ഗുരുതര പരിക്ക്; നിർണ്ണായകമായത് സിസിടിവി റിപ്പോർട്ട്
01 Nov 2026