BREAKING NEWS

ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികള്‍ വായിക്കാന്‍ നിര്‍ബന്ധിതരാകും, അടിമകള്‍ ആകാന്‍ ഞങ്ങളില്ല, ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്, പുതുപൊന്നാനി സഖാക്കള്‍ എന്ന പേരില്‍ ഫ്ലക്സ്

· · 1 min read
Share: Copied!

മലപ്പുറം: നോട്ടക്ക് വോട്ട് നല്‍കുമെന്ന് ചൂണ്ടിക്കാട്ടി പൊന്നാനിയില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. പൊന്നാനി മണ്ഡലത്തിലെ പുതുപൊന്നാനി 44-ാം വാര്‍ഡ് സഖാക്കള്‍ എന്ന പേരിലാണ് പോസ്റ്റര്‍ ഉയര്‍ന്നത്. ‘അടിമകള്‍ ആകാന്‍ ഞങ്ങളില്ല.. ഞങ്ങള്‍ ചങ്ങലകളാല്‍ ബന്ധസ്ഥരല്ല… തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്’, എന്ന് ഫ്‌ളക്‌സില്‍ പറയുന്നു. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികള്‍ വായിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന താക്കീതും പോസ്റ്ററിലുണ്ട്.

പോസ്റ്ററില്‍ ചെഗുവേരയുടെയും വിഎസ് അച്യുതാനന്ദന്റെയും ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. എം കെ സക്കീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പൊന്നാനിയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

ഒരാൾക്ക് തന്നെ എല്ലാ പദവികളും എന്തുകൊണ്ട് നൽകുന്നു എന്നാണ് പ്രധാന വിമർശനം. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പൊന്നാനിയിൽ സക്കീറിനെ ഉൾപ്പെടുത്തിയത്. പല ഘടകങ്ങൾ പരിഗണിച്ചാണ് എം കെ സക്കീറിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചതെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

BREAKING NEWS
'സയണിസ്റ്റ് ഐക്യസർക്കാർ വരണം, നെതന്യാഹുവുമായോ അദ്ദേഹത്തിന്റെ രാഷ്ട്രീയ മുന്നണിയുമായോ സഖ്യത്തിലേർപ്പെടില്ല- നഫ്താലി ബെന്നറ്റ്!! ലിക്കുഡ് പാർട്ടിയുമായി സഹകരിക്കുന്നതിൽ എതിർപ്പില്ല, പക്ഷെ നെതന്യാഹുവിന്റെ നേതൃത്വത്തെ അംഗീകരിക്കില്ല...സഖ്യചർച്ചയ്ക്ക് ക്ഷണിച്ച് ഗാഡി ഐസൻകോട്ടെ, നിർണായക ചർച്ച ഞായറാഴ്ച
22 Nov 2026
BREAKING NEWS
പെൺസുഹൃത്ത് വിളിച്ചതരുസരിച്ച് പാർട്ടിക്കെത്തിയ 17 കാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പിന്നാലെ രണ്ടു യുവാക്കൾ ചേർന്ന് അർധരാത്രി മുതൽ രാവിലെവെ മാറിമാറി ബലാത്സം​ഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതി, യുവതിയുൾപ്പെടെ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ
22 Nov 2026
BREAKING NEWS
എസ്.ഐയുടെ വയർലെസ് സെറ്റ് കായലിൽ വീണു! ജലോത്സവത്തിന്റെ തിരക്കിനിടെ പോലീസിന് എട്ടിന്റെ പണി; വീണ്ടെടുക്കാൻ 'അണ്ടർവാട്ടർ' തിരച്ചിൽ, ’ആക്‌ഷൻ ഹീറോ ബിജു’വിലെ രം​ഗം പോലെ
22 Nov 2026
BREAKING NEWS
മില്ലിൽ ധാന്യം പൊടിച്ച പണവുമായി ബന്ധപ്പെട്ട് തര്‍ക്കം, വിവാഹ സത്കാരത്തിനിടെ മില്‍ ഉടമയെ മര്‍ദിച്ചു കൊന്നു, ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍, ഇരുവരും സജീവ ബിജെപി പ്രവര്‍ത്തകര്‍
22 Nov 2026