BUSINESS

‘ഫ്ലേവേഴ്‌സ് ഓഫ് അറേബ്യ’യും കേരളക്കരയിലേക്ക്, നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ഈസ്റ്റേൺ ഇനി പുതിയ രൂപത്തിലും രുചിയിലും!

· · 1 min read
Share: Copied!

കൊച്ചി: നാല് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ തനത് പാചക സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ഈസ്റ്റേൺ, പുതിയ രൂപത്തിലും രുചിയിലും ഉപഭോക്താക്കൾക്ക് പുതിയ അനുഭവം നൽകാനൊരുങ്ങുകയാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഉപഭോക്താക്കളുടെ മാറുന്ന ഇഷ്ടങ്ങൾ കൂടി പരിഗണിച്ച്, സ്വയം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.

പുതിയ ലോഗോയും ബ്രാൻഡ് ഐഡന്റിറ്റിയുമായി എത്തുന്ന ഈസ്റ്റേൺ, തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിച്ച് കൊണ്ടുള്ള ഒരു നവീകരണമാണ് ലക്ഷ്യമിടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെയും മസാലകളുടെയും വിവിധ പാചക വിഭവങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഈസ്റ്റേൺ, പുതിയ ലോഗോയിലും പാക്കേജിംഗിലും നാല് പതിറ്റാണ്ടിന്റെ സത്തയും ആധുനികതയും ഒരുപോലെ ഉൾക്കൊള്ളിച്ചിരിക്കുന്നു.

മാറ്റത്തിന്റെ ഭാഗമായി, ‘ഫ്‌ലേവേഴ്‌സ് ഓഫ് അറേബ്യ’ എന്ന പുതിയ ഭക്ഷണ ഉൽപ്പന്ന ശ്രേണിയും ഈസ്റ്റേൺ അവതരിപ്പിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട അറേബ്യൻ വിഭവങ്ങളെ കേരളത്തിന്റെ വീടുകളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഉൽപ്പന്നങ്ങളുടെ ലക്ഷ്യം. ഷവർമ മസാല, കബ്‌സ മസാല എന്നിവയാണ് ആദ്യമായി പുറത്തിറക്കുന്നത്. 50 ഗ്രാമിന് 50 രൂപയാണ് വില. എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാകും.

‘നാല് പതിറ്റാണ്ടിലേറെയായി ഈസ്റ്റേൺ കേരളത്തിന്റെ പ്രിയപ്പെട്ട ഭക്ഷണ ഉൽപ്പന്ന ബ്രാൻഡാണ്. എളുപ്പത്തിൽ പാചകം ചെയ്യാൻ കഴിയുന്ന പാചക വിഭവങ്ങൾ കൊണ്ട് തന്നെ ഈസ്റ്റേൺ കേരള സമൂഹത്തിന്റെ വലിയ വിശ്വാസ്യത നേടിയിട്ടുണ്ട്. മാറ്റങ്ങളെ ഉൾക്കൊണ്ട് കൊണ്ടുള്ള ഒരു പുതിയ മാറ്റത്തിനാണ് ഈസ്റ്റേൺ ശ്രമിക്കുന്നത്. ഇത്രയും വർഷം കൊണ്ടുണ്ടാക്കിയ പാരമ്പര്യത്തെ അതേ പടി നിലനിർത്തിയുള്ള പുതിയ മാറ്റം കൂടുതൽ പേരിലേക്ക് ഞങ്ങളുടെ സേവനങ്ങൾ എത്തിക്കാൻ സാധിക്കും. ഈ മാറ്റത്തിന് നാന്ദി കുറിച്ച് കൊണ്ട് അറേബ്യൻ വിഭവങ്ങളുടെ പുതിയ ശ്രേണിയായ ‘ഫ്‌ലേവേഴ്‌സ് ഓഫ് അറേബ്യ’ കൂടി ഞങ്ങൾ അവതരിപ്പിക്കുകയാണ്. ഈസ്റ്റേൺ രുചിയുടെയും ഗുണനിലവാരത്തിന്റെയും ഉറപ്പുമായി ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിൽ ഞങ്ങൾ അതിയായ സന്തോഷമുണ്ട് ‘- ഈസ്റ്റേൺ സിഇഒ ഗിരീഷ് നായർ പറഞ്ഞു.

റെസ്റ്റോറന്റ് ശൈലിയിലുള്ള അറേബ്യൻ രുചികൾ വീട്ടിലെ അടുക്കളകളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടുള്ള ‘ഹബീബി, കം ഹോം’ കാമ്പെയ്നോടൊപ്പമാണ് ഈ പുതിയ ഉൽപ്പന്നങ്ങളുടെ പ്രകാശനം. ഈസ്റ്റേണിന്റെ ഈ പുതിയ രൂപവും രുചിയും, ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവം നൽകുമെന്നും, ‘ഫ്‌ലേവേഴ്‌സ് ഓഫ് അറേബ്യ’ ഉൽപ്പന്നങ്ങൾ എല്ലാവർക്കും പ്രിയങ്കരമാവുമെന്നും പ്രതീക്ഷിക്കുന്നു.

BREAKING NEWS
’ഇ.ഡി.–വി.ഡി. കൂട്ടുകെട്ടിനുള്ള തിരിച്ചടി; ന്യായമായ വാദങ്ങൾ കോടതി ശരിവച്ചിരിക്കുന്നു ’; പിണറായിക്ക് അനുകൂല വിധിവന്നതിൽ പ്രതികരിച്ച് പി. രാജീവ്; ’നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഉയർത്തിപ്പിടിക്കുന്ന വിധി’: എം.വി. ഗോവിന്ദൻ
21 Oct 2026
BREAKING NEWS
കവർച്ചയ്ക്ക് നാലുപേരെ നാട്ടിൽനിന്നും കൊണ്ടുപോയി; ജീവനക്കാരനെ ബന്ധിയാക്കി ഖത്തർ കെ.എം.സി.സി.യിൽ നിന്നും 8 കോടി രൂപ കവർന്നു; കൊയിലാണ്ടി സ്വദേശിയായ ഒരാൾ പിടിയിൽ
21 Oct 2026
BREAKING NEWS
‘ചായക്കട തുടങ്ങിയോ?’ സഞ്ജുവിന്റെ ചോദ്യത്തിന് രാഹുലിന്റെ മലയാളം മറുപടി- ’ഒരു ചായ ചേട്ടാ’; താരങ്ങളുടെ വീഡിയോ വൈറൽ; ജസ്റ്റ് മല്ലു തിങ്‌സ്’ എന്ന് ആരാധകർ
21 Oct 2026
BREAKING NEWS
‘സമസ്തയോട് ചോദിച്ചില്ല, മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തിയതും അറിഞ്ഞില്ല’; വഖഫ് ബോർഡ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ജിഫ്രി തങ്ങൾ; ‘മായിൻ ഹാജിയിൽ പ്രതീക്ഷയുണ്ട്‘
21 Oct 2026