BREAKING NEWS

രണ്ടുവയസുകാരൻ അബദ്ധത്തിൽ വാതിൽ അടച്ചു; മുറിക്കുള്ളിൽ കുടുങ്ങി അമ്മയും രണ്ട് കുഞ്ഞുങ്ങളും; ജനൽ കമ്പികൾ മുറിച്ച് അകത്തെത്തി അഗ്‌നിരക്ഷാസേനയുടെ സാഹസിക രക്ഷപ്രവർത്തനം

· · 1 min read
Share: Copied!

മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളിൽ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും സാഹസികമായി രക്ഷപ്പെടുത്തി മലപ്പുറം അഗ്‌നിരക്ഷാസേന. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടികൾക്കൊപ്പം വീട്ടിനുള്ളിലായിരുന്ന അമ്മയ്ക്ക് പുറത്തേക്ക് കടക്കാൻ കഴിയാതെ വന്നതോടെയാണ് വീട്ടുകാരും നാട്ടുകാരും അഗ്‌നിരക്ഷാസേനയുടെ സഹായം തേടിയത്.

അമ്മയും നാല് വയസ്സുള്ള കുഞ്ഞും മുറിക്കുള്ളിൽ നിൽക്കുന്നതിനിടെ രണ്ട് വയസ്സുള്ള ഇളയ കുട്ടി അബദ്ധത്തിൽ മുറിയുടെ വാതിൽ അടയ്ക്കുകയായിരുന്നു. വാതിൽ അടഞ്ഞതോടെ അമ്മയ്ക്കും കുട്ടികൾക്കും പുറത്തേക്ക് വരാൻ കഴിയാതെവന്നു. വീടിന്റെ മുൻവശത്തെ വാതിൽ ലോക്ക് ചെയ്ത നിലയിലായിരുന്നതിനാൽ അയൽവാസികൾക്കും അകത്തേക്ക് പ്രവേശിക്കാനായില്ല.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. വിവരമറിഞ്ഞ് മലപ്പുറം അഗ്‌നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി. ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.

വാതിൽ വഴി അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ ജനൽ വഴി വീടിനുള്ളിൽ കടക്കാനായിരുന്നു സേനയുടെ തീരുമാനം. തുടർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജനലിന്റെ കമ്പികൾ മുറിച്ചുമാറ്റി അകത്തുകയറി. അമ്മയെയും രണ്ട് കുട്ടികളെയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചതോടെയാണ് കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ആശ്വാസമായത്.

അസി. സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കെ. സന്ദീപ്, കെ. അഭിലാഷ്, കെ. അബ്ദുൽ ജബ്ബാർ, ടി. ഹരീഷ്, രാഗേഷ്, വി. ബൈജു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026