BREAKING NEWS

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം ‘പ്രൊഡക്ഷൻ നമ്പർ 32’ പ്രഖ്യാപിച്ചു

· · 1 min read
Share: Copied!

കൊച്ചി: ‘96’, ‘മെയ്യഴഗൻ’ എന്നീ ഹൃദയസ്പർശിയായ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ സി. പ്രേം കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും ശിവദയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 32’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത് എന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സി. പ്രേം കുമാറിന്റെ സ്ഥിരം സഹപ്രവർത്തകനായ ഹിറ്റ് മേക്കർ ഗോവിന്ദ് വസന്ത വീണ്ടും സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഇഷാരി കെ. ഗണേഷ് അവതരിപ്പിക്കുന്നു. വേൽസ് ഫിലിം ഇന്റർനാഷണലും മൺസൂൺ മൂവീസും ചേർന്നാണ് ചിത്രത്തിന്റ നിർമ്മാണം നിർവഹിക്കുന്നത്.

വടിവേലുവിനൊപ്പം ‘മാരീസൻ’ എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ച ഫഹദ് ഫാസിലിന്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തെ കുറിച്ച് മുൻപ് സംസാരിക്കുമ്പോൾ സംവിധായകൻ സി. പ്രേം കുമാർ പറഞ്ഞത് ഇങ്ങനെ: “ഫഹദ് ഫാസിലിനൊപ്പമുള്ള എന്റെ പുതിയ ചിത്രം ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും. എന്നാൽ ‘96’ നും ‘മെയ്യഴഗൻ’ നും പ്രേക്ഷകർ നൽകിയ വികാരാത്മകമായ അനുഭവം ഈ ചിത്രത്തിലും ഉണ്ടാകും. കഴിഞ്ഞ നാല് വർഷമായി മനസിൽ കൊണ്ടുനടക്കുന്ന ഒരു ആക്ഷൻ ത്രില്ലർ കഥയാണ് ഇത്. പലരും ഇത്തരമൊരു ജോണറിലേക്ക് പോകരുതെന്ന് ഉപദേശിച്ചെങ്കിലും അതാണ് എന്നെ കൂടുതൽ ആവേശത്തിലാക്കിയത്.”കഥയുടെ ആദ്യ 45 മിനിറ്റ് മാത്രം ഫഹദ് സാറിനോട് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം അതിയായ ആവേശം പ്രകടിപ്പിച്ചു. അതാണ് ഈ ചിത്രം മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് ആത്മവിശ്വാസം നൽകിയത്. ഇത് ഒരു ഡയറക്ട് തമിഴ് സിനിമയായിരിക്കും.”

ചിത്രത്തിൽ ചേതൻ, ഹരീഷ് ഉത്തമൻ, കരുണാകരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.’മെയ്യഴഗൻ’ സിനിമയുടെ ഛായാഗ്രാഹകനായ മഹേന്ദ്രൻ ജയരാജു ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ആർ. ഗോവിന്ദരാജാണ് നിർവഹിക്കുന്നത്.
മഹേഷ് നാരായണന്റെ പാട്രിയറ്റ് എന്ന ചിത്രത്തിൽ നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും, ഫഹദ് ഫാസിലും ശിവദയും ആദ്യമായി നായകനും നായികയും ആയി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പി ആർ ഓ : പ്രതീഷ് ശേഖർ.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026