തൃശ്ശൂർ: പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് അപകടം.
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ഡ്രൈവറെ കുഴഞ്ഞുവീണ നിലയിലാണ് കണ്ടെത്തിയത്. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോരത്തെ കടയിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി.

















































