LIFE

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ

· · 1 min read
Share: Copied!

പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവർ രോഗത്തെ കരുതപ്പെടുന്നത്‌. എന്നാൽ മദ്യപിക്കാത്തവർക്കും,സ്ത്രീകൾക്കുമൊക്കെ ഫാറ്റി ലിവർ പിടിപെടുന്നത്‌ സർവസാധാരണമാണ്‌. നോൺ ആൽക്കഹോളിക്‌ ഫാറ്റി ലിവർ രോഗമെന്നാണ് മദ്യപാനികൾ അല്ലാത്തവർക്ക്‌ വരുന്ന ഫാറ്റി ലിവറിനെ വിളിക്കുന്നത്.

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗത്തിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. വയറു വീർത്തിരിക്കുക

വയറിന്റെ മുകളിൽ വലതുവശത്ത്, തുടർച്ചയായി വീർക്കുന്നത് ചിലപ്പോൾ നോൺ ആൽക്കഹോളിക്‌ ഫാറ്റി ലിവർ രോഗത്തിൻറെ സൂചനയാകാം.

2. വയറിലെ അസ്വസ്ഥത, വയറുവേദന

വയറിലെ അസ്വസ്ഥത, വയറുവേദന തുടങ്ങിയവയൊക്കെ മാസത്തിൽ സ്ത്രീകളിൽ വരുന്നതാണെങ്കിലും ഫാറ്റി ലിവർ രോഗത്തിൻറെ സൂചനയായും ഇവ ഉണ്ടാകാം.

3. അമിത ക്ഷീണം

രാത്രി മുഴുവൻ നന്നായി ഉറങ്ങിയതിനുശേഷവും അനുഭവപ്പെടുന്ന ക്ഷീണം നിസാരമാക്കേണ്ട. ഫാറ്റി ലിവർ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് വിശദീകരിക്കാനാകാത്ത ക്ഷീണമാണ്.

4. ശരീരഭാരം കൂടുക

ഫാറ്റി ലിവർ രോഗമുള്ള സ്ത്രീകൾക്ക് പലപ്പോഴും ഭക്ഷണക്രമത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ തന്നെ ശരീരഭാരം വർദ്ധിക്കുന്നു.

5. ഓക്കാനം, ദഹന പ്രശ്നങ്ങൾ

ഫാറ്റി ലിവർ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള പല സ്ത്രീകളിലും ദഹനക്കേട്, നേരിയ ഓക്കാനം തുടങ്ങിയവ കാണപ്പെടുന്നു.

6. ചർമ്മത്തിലെ കറുത്ത പാടുകൾ

കഴുത്തിലോ, കക്ഷങ്ങളിലോ ഇരുണ്ട പാടുകൾ കാണുന്നതും അവഗണിക്കേണ്ട. ചർമ്മത്തിലെ ചൊറിച്ചിലും ഫാറ്റി ലിവർ രോഗത്തിൻറെ ലക്ഷണമാകാം.

7. ഹോർമോൺ അസന്തുലിതാവസ്ഥയും ക്രമരഹിതമായ ആർത്തവവും

കരൾ ഹോർമോണുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അനാരോഗ്യകരമായ കരൾ ക്രമരഹിതമായ ആർത്തവം, ഹോർമോൺ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

BREAKING NEWS
വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്
04 Apr 2026
BREAKING NEWS
കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു
20 Mar 2026
BREAKING NEWS
‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം
10 Mar 2026
LIFE
ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ...വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും ...179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!
14 Jan 2026