Uncategorized

ഇരട്ട പെണ്‍കുട്ടികളെ കഴുത്തറുത്ത് കൊന്നു, പിതാവ് പിടിയില്‍, പ്രതിക്ക് മാനസിക പ്രശ്നമെന്ന് നിഗമനം

· · 1 min read
Share: Copied!

കാൻപുർ: പതിനൊന്ന് വയസ്സുളള ഇരട്ടപ്പെൺകുട്ടികളെ കഴുത്തറുത്തു കൊന്ന് പിതാവ്. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. മെഡിക്കൽ റെപ്പായ ശശി രഞ്ജൻ മിശ്രയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. ഇയാൾ കുടുംബത്തോടൊപ്പം താമസിക്കുന്ന കിഡ്​വായ് നഗറിലെ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു കൊലപാതകം. ഇയാളെ സംഭവസ്ഥലത്തുനിന്നു പൊലീസ് അറസ്റ്റ് ചെയ്തു.

ഫ്ലാറ്റിൽ മിശ്രയ്ക്കൊപ്പം ഭാര്യ രേഷ്മയും ഇരട്ട പെൺമക്കളും ആറുവയസ്സുള്ള മകനുമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച പുലർച്ചെ കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസെത്തിയപ്പോഴാണ് ഫ്ലാറ്റിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടികളെ കണ്ടത്. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ശശി രഞ്ജൻ മിശ്ര സംഭവസ്ഥലത്ത് തന്നെയുണ്ടായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കമ്മിഷണർ രഘുബീർ ലാൽ പറഞ്ഞു.

കൃത്യം നടക്കുമ്പോൾ കുട്ടികളുടെ അമ്മയും സംഭവസ്ഥലത്തുണ്ടായിരുന്നു. പ്രാഥമികാന്വേഷണത്തിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷം ഇവരെ ചോദ്യംചെയ്യും. കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് അമ്മയെ ചോദ്യം ചെയ്ത ശേഷം മാത്രമേ വ്യക്തമാകൂ. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.

 

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026