BREAKING NEWS

‘ പറഞ്ഞ വാക്കൊന്നും പാലിച്ചില്ല’ ; കേന്ദ്രത്തിനെതിരെ വീണ്ടും വാക്കത്തിയും തൂമ്പയുമെടുത്ത് കർഷക സംഘടനകൾ; ഓഗസ്റ്റ് 10 മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രഖ്യാപനം; ട്രേഡ് യൂണിയനുകളും വിദ്യാർത്ഥി സംഘടനകളും അണിനിരക്കും

· · 1 min read
Share: Copied!

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ ഒരു വർഷത്തോളം പ്രതിരോധത്തിലാക്കിയ വൻ കർഷക സമരത്തിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് വീണ്ടും ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും ഇന്ത്യ–അമേരിക്ക വ്യാപാര കരാറിനെതിരെയും ഓഗസ്റ്റ് 10 മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു.

ട്രേഡ് യൂണിയനുകളെയും വിദ്യാർത്ഥി സംഘടനകളെയും ഉൾപ്പെടുത്തി വിപുലമായ പ്രതിഷേധ പരിപാടികളാണ് സംയുക്ത കിസാൻ മോർച്ച ആസൂത്രണം ചെയ്യുന്നത്. 2020-ൽ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ 13 മാസം നീണ്ടുനിന്ന കർഷക സമരം മോദി സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളി ഉയർത്തിയിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിക്കുകയും വിവിധ ഉറപ്പുകൾ കർഷകർക്ക് നൽകുകയും ചെയ്തിരുന്നു.

വിളകൾക്ക് നിയമപരമായ താങ്ങുവില ഉറപ്പാക്കുക, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, കടബാധ്യതകൾ സംബന്ധിച്ച വിഷയങ്ങളിൽ അനുകൂല തീരുമാനങ്ങൾ കൈക്കൊള്ളുക തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും, അഞ്ച് വർഷം പിന്നിട്ടിട്ടും അവ നടപ്പായിട്ടില്ലെന്നാണ് കർഷക സംഘടനകളുടെ ആരോപണം. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കേന്ദ്ര സർക്കാർ വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തിയില്ലെന്നും ചർച്ചകൾ ഫലപ്രദമായില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇതിനൊപ്പം, കർഷക താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിക്കുന്ന ഇന്ത്യ–അമേരിക്ക വ്യാപാര കരാറിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കിസാൻ മോർച്ച വ്യക്തമാക്കി. നോയിഡ വിമാനത്താവളവും ഗംഗ എക്സ്പ്രസ് വേയും ഉൾപ്പെടെയുള്ള പദ്ധതികൾക്കായി ഭൂമി ഏറ്റെടുത്തവർക്കു ന്യായമായ നഷ്ടപരിഹാരം നൽകുക, ഒഡീഷയിലെ ഗോത്രഭൂമികളിലെ കോർപ്പറേറ്റ് കൈയേറ്റം തടയുക, ഹരിയാണയിലെ ജലക്ഷാമ പ്രശ്നത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.

സമര പരിപാടികൾക്ക് രൂപം നൽകുന്നതിനായി അടുത്ത മാസം 28, 29 തീയതികളിൽ ദില്ലിയിൽ വിപുലമായ കൺവെൻഷൻ സംഘടിപ്പിക്കും. രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളോടും ജനകീയ സംഘടനകളോടും സമരത്തിൽ പങ്കുചേരാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

അമേരിക്ക– ഇറാൻ രഹസ്യ ധാരണാപത്രം- ‘ഇറാന്റെ പുനരധിവാസത്തിനും സാമ്പത്തിക വികസനത്തിനും സമഗ്ര പദ്ധതി സൃഷ്ടിക്കും, 300 ബില്യൺ ഡോളറിന്റെ ധനസഹായം, ഇറാന്റെ മരവിപ്പിച്ച ഫണ്ടും ആസ്തികളും വിട്ടുകൊടുക്കും; ഉൾപ്പെടെ 14 നിർണായക വ്യവസ്ഥകൾ

BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026
BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
11 Nov 2026
BREAKING NEWS
'ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുക്കില്ല; ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്; ജനങ്ങളെ കൊഞ്ഞനംകുത്തുന്ന സ്ഥിരം പരിഹാസശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി': മുഖ്യമന്ത്രിയ്ക്കെതിരെ പിണറായി
11 Nov 2026