Kerala

പന്നിക്കെണിയിൽ മരണം: ‘താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ’; കർഷകൻ്റെ കുടുംബത്തിന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി

· · 1 min read
Share: Copied!

ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. പന്നിക്കെണിയിൽ അകപ്പെട്ട് മരിച്ച കർഷകൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും ആവശ്യപ്പെട്ടാണ് ഹർത്താൽ. താമരക്കുളം സ്വദേശി ശിവൻകുട്ടി പിള്ളയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശക്തമായ സമരത്തിലേക്ക് ബിജെപി നീങ്ങുന്നത്.

ഇന്നലെയാണ് ശിവൻകുട്ടി പിള്ളയുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടായത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. തൻ്റെ കൃഷിയിടത്തിലേക്ക് മറ്റൊരാളുടെ സ്ഥലത്തുകൂടി പോയപ്പോഴാണ് പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടി പിള്ളക്ക് ഷോക്കേറ്റത്. ഫോണിൽ വിളിച്ചിട്ട് ശിവൻകുട്ടി പിള്ളയെ കിട്ടാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഈ സമയത്താണ് കൃഷിയിടത്തിൽ ഇദ്ദേഹം അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

BREAKING NEWS
'ചലോ ദില്ലി', ജനസാ​ഗരത്തിൽ പ്രകമ്പനം കൊണ്ട് ഡൽഹി; ' ഇത് ഭാരതത്തിന്‍റെ ശബ്‌ദം, ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും': രാഹുൽ ​ഗാന്ധി
01 Nov 2026
BREAKING NEWS
നവംബർ ഒന്ന് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന്, ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത്!! തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റ അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യ, സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ- ജെ.പ...
01 Nov 2026
BREAKING NEWS
'ലവ് ജിഹാദ്' ആരോപണങ്ങളെ തുടർന്ന് അന്വേഷണം, സം​ഗതി കാര്യം; കെജിഎംയുവിൽ ലൈംഗിക-മാനസിക പീഡനവും നിർബന്ധിത മതപരിവർത്തന നീക്കങ്ങളും നടന്നതായി കണ്ടെത്തൽ ; ഡോക്ടർമാർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം; 11 പരാതികളിലെ എസ്ടിഎഫ് അന്വേഷണ റിപ്പോർട്ട് പുറത്ത്
01 Nov 2026
BREAKING NEWS
വീണ്ടും അഞ്ച് വർഷം കൂടെ പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കണം, അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിലും ഭരണത്തിലെത്താൻ രാഹുലിന് കഴിയില്ല, പരിഹാസവുമായി അമിത് ഷാ
01 Nov 2026