LATEST UPDATES

കൃഷിയിടം നനച്ചുകൊണ്ടിരിക്കെ കർഷകനെ കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തി, കാട്ടുപന്നിയെ ഓടിച്ചിട്ട് തല്ലിക്കൊന്ന് നാട്ടുകാർ, കൊലപ്പെടുത്തിയത് സ്ഥലം അളക്കുന്നതിനിടെ മറ്റു ഉദ്യോ​ഗസ്ഥരെ ആക്രമിക്കുന്നതിനിടെ

· · 1 min read
Share: Copied!

തലശ്ശേരി: കണ്ണൂർ പാനൂരിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടിപന്നിയെ ഓടിച്ചിട്ടു നാട്ടുകാർ തല്ലിക്കൊന്നു. കർഷകനെ കൊലപ്പെടുത്തിയ മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സ്ഥലത്തുവെച്ചാണ് നാട്ടുകാർ പന്നിയെ തല്ലിക്കൊന്നത്. പ്രിയദർശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞെത്തിയ പന്നിയെയാണ് നാട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയത്.

ഓട്ടോയിൽ ഏറെ പ്രിയപ്പെട്ട കുഴിമന്തി വാങ്ങിവരാൻ ആവശ്യപ്പെട്ടു, വീട്ടിലെത്തിയപ്പോൾ ഉമ്മയുൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയതായി ആ 14 കാരനോട് വിവരിച്ചു, പേടിച്ച് അലറിക്കരഞ്ഞപ്പോൾ അവിടെവച്ചു തന്നെ കൊലപ്പെടുത്തി- അഫാന്റെ മൊഴി

ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് സ്വന്തം കൃഷിയിടം നനച്ചുകൊണ്ടിരിക്കുകയായിരുന്ന വള്ളിയായി സ്വദേശി ശ്രീധര(70)നെ കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തിയത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ദേഹത്താകമാനം മുറിവേറ്റതിനെ തുടർന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല. ഉയർന്ന ജനസാന്ദ്രതയുള്ള മേഖലയിലാണ് ഈ ആക്രമണം ഉണ്ടായതെന്നത് വലിയ ആശങ്കയാണ് സമീപവാസികളിൽ ഉണ്ടാക്കിയത്.

വർക്കിങ് വിസയിൽ ജോർദാനിലെത്തി, ഏജന‍്റുവഴി ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു, ഒരാൾ രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തി, കൂടെയുണ്ടായിരുന്ന രണ്ടുമലയാളികൾ ജയിലിൽ

പ്രശ്നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവച്ചാണ് കർഷകന് പന്നിയുടെ കുത്തേറ്റതെന്നുമാണ് ശ്രീധരന്റെ മരണത്തിൽ വനംവകുപ്പ് മന്ത്രിയുടെ പ്രതികരണം. വനംവകുപ്പിന്റെ ഹോട്ട്സ്പോട്ടിൽ പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സിസിഎഫിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ അറുപത് ദിവസത്തിനിടെ മരണപ്പെടുന്ന പതിനഞ്ചാമത്തെയാളാണ് ശ്രീധരൻ. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026