BREAKING NEWS

നാട്ടുകാർ നോക്കുമ്പോൾ കാണുന്നത് കൈ നിറയെ മിഠായിയും പിടിച്ച് പാ‍ഞ്ഞുപോകുന്ന കാറിനു പിന്നാലെ കരഞ്ഞുകൊണ്ടോടുന്ന നാലുവയസുകാരനെ!! മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം കുട്ടിയെ മറന്ന് കാറുമായി പോയി, സംരക്ഷകരായി നാട്ടുകാർ, സംഭവം മലപ്പുറത്ത്

· · 1 min read
Share: Copied!

മങ്കട: യാത്രക്കിടെ ഇടയ്ക്കു മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം നാലു വയസുകാരനെ വഴിയിൽ മറന്ന് കാറുമായി പോയി. മങ്കട കോഴിക്കോട് പറമ്പ് ആയിരനാഴി പടിയിൽ ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. റോഡിൽ കാറിനു പിറകെ കരഞ്ഞുകൊണ്ടോടുന്ന കുട്ടിയെ കണ്ട് ആളുകൾ അന്വേഷിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.

നാട്ടുകാർ കുട്ടിയെ കാണുമ്പോൽ കുട്ടിയുടെ കൈയിൽ നിറയെ മിഠായി ഉണ്ടായിരുന്നു. മിഠായി വാങ്ങിയ കട കുട്ടി കാണിച്ചുകൊടുക്കുകയും കച്ചവടക്കാരൻ കുട്ടിയെ തിരിച്ചറിയുകയും ചെയ്തു. യാത്രക്കിടെ മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം കുട്ടിയെ കൂടാതെ യാത്ര ചെയ്തതാണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാർ പല ഭാഗത്തേക്കും വിവരമറിയിച്ചു. ഇതിനിടെ, 20 മിനിറ്റിനകം കാർ തിരികെ വന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

ഒറ്റപ്പാലത്തേക്കുള്ള യാത്രക്കിടെ കുടുംബം മിഠായി വാങ്ങാൻ ആയിരനാഴി പടിയിലെ കടയ്ക്ക് മുന്നിൽ കാർ നിർത്തി ഇറങ്ങി. അതിനിടെ നാലു വയസുകാരനെ സീറ്റിൽനിന്ന് മാറ്റിയിരുത്താൻ വേണ്ടി കാറിൽനിന്ന് ഇറക്കിയിരുന്നു. എന്നാൽ, കുട്ടി കാറിന് പുറത്താണെന്ന് അറിയാതെ കുടുംബം യാത്ര തുടരുകയായിരുന്നു. കുറേ ദൂരം പോയപ്പോഴാണ് കുട്ടി വാഹനത്തിൽ ഇല്ലെന്ന് മനസിലാക്കി ഇവർ തിരിച്ചുവന്നത്. അവസരോചിതമായി ഇടപെട്ട് കുട്ടിയെ സംരക്ഷിച്ച നാട്ടുകാർക്ക് കുടുംബം നന്ദി പറഞ്ഞു.

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026