LATEST UPDATES

സ്കൂൾ ബസ് പോയയുടൻ റോഡിൽ പൊട്ടിത്തെറി, സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത് ബസിന്റെ ടയർ കയറിയിറങ്ങി, ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു, അപകടത്തിൽപ്പെട്ടത് വിദ്യാർഥികളുമായി പോയ ബസ്

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് നാദാപുരം പുറമേരിയിൽ റോഡിൽ സ്ഫോടനം. അറാംവെള്ളിയിൽ സ്കൂൾ ബസ് കടന്ന് പോയ ഉടനെയായിരുന്നു റോഡിൽ സ്ഫോടനം നടന്നത്. ഇന്നു രാവിലെ 9 മണിക്കാണ് സ്കൂൾ ബസ് പ്രദേശത്ത് കൂടെ കടന്നുപോയത്. ബസിന്റെ ടയർ കയറിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഉഗ്ര ശബ്ദം കേട്ടതിനെ തുടർന്ന് സംശയം തോന്നിയ ഡ്രൈവർ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് മനസിലായത്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചതിന് ശേഷം ഡ്രൈവർ സംഭവം പോലീസിൽ അറിയിച്ചു. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തുവിന്റെ ഭാഗങ്ങൾ റോഡിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026