BREAKING NEWS

വീഡിയോ ​ഗെയിമും പണവും കാട്ടി 3 വയസുമുതലുള്ള 33 ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈം​ഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിൽ വിൽപ്പന നടത്തി!! പീഡനത്തിനിടെ പലർക്കും കാഴ്ചകൾക്ക് തകരാർ സംഭവിച്ചു, ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു… ദമ്പതിമാർക്ക് വധശിക്ഷ

· · 1 min read
Share: Copied!

ന്യൂഡൽഹി: 33 ആൺകുട്ടികളെ ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിൽ വിൽപ്പന നടത്തിയ കേസിൽ ദമ്പതിമാർക്ക് വധശിക്ഷ. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചനവകുപ്പ് മുൻ ജൂനിയർ എൻജിനിയർ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

മൂന്ന് വയസുമുതലുള്ള കുട്ടികളെയാണ് പ്രതികൾ ലൈം​ഗിക പീഡനത്തിനിരയാക്കിയത്. പ്രകൃതിവിരുദ്ധ പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, പീഡന ദൃശ്യങ്ങൾ പകർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പ്രതികളുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത പണം കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു.

2020 ഒക്ടോബറിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. ജലസേചന വകുപ്പിൽ ജൂനിയർ എൻജിനീയറായിരുന്ന രാംഭാവൻ ഓൺലൈൻ വീഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകിയാണ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ ബന്ദ, ചിത്രകൂട് ജില്ലകളായിരുന്നു ദമ്പതികൾ ക്രൂരകൃത്യങ്ങൾക്ക് തെരഞ്ഞെടുത്തത്.

അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സിബിഐ കണ്ടെത്തിയത്. ഇവരുടെ പീഡനത്തിൽ പരുക്കേറ്റ ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. പലർക്കും കാഴ്ചശക്തിക്ക് തകരാർ സംഭവിച്ചു. കടുത്ത മാനസിക ആഘാതം നേരിട്ടു. ശാസ്ത്രീയമായ തെളിവുകളും ഡിജിറ്റൽ തെളിവുകളും സിബിഐ ശേഖരിച്ചു. 2021 ഫെബ്രുവരിയിലാണ് ദമ്പതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. നീചവും ആസൂത്രിതവുമായ ഈ കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നു കോടതി നിരീക്ഷിച്ചു.

മര്യാദയ്ക്ക് നിന്നില്ലെങ്കിൽ കൈയും കാലും തല്ലിയൊടിക്കും, റവന്യൂ ഉദ്യോഗസ്ഥർ പെരുമാറുന്നത് അടിമകളെപ്പോലെ, സർക്കാർ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചതിന് തഹസിൽദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026