BREAKING NEWS

ഇൻസ്റ്റഗ്രാം ചതിച്ചാശാനേ… പ്ലാനിങ്ങെല്ലാം പക്ക!! ആദ്യം സ്പ്രേ പെയിന്റടിച്ച് സിസിടിവി ക്യാമറകൾ മറച്ചു, തല മറയ്ക്കാൻ ഹൂഡി, പക്ഷെ നേരത്തെ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ചതിച്ചു, ബാറിൽ സിനിമ സ്റ്റൈലിൽ 10 ലക്ഷം അടിച്ചുമാറ്റിയ മുൻ ജീവനക്കാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊച്ചി: നഗരത്തിലെ ബാറിൽ സിനിമയെ വെല്ലുന്ന രീതിയിൽ മോഷണം നടത്തിയ മുൻ ജീവനക്കാരൻ പിടിയിൽ. സംഭവത്തിൽ ആലപ്പുഴ പട്ടണക്കാട് സ്വദേശി വൈശാഖിനെ തിങ്കളാഴ്ച രാവിലെ എറണാകുളം സെൻട്രൽ പോലീസാണ് അറസ്റ്റ് ചെയ്തത്. ബാനർജി റോഡിലുള്ള ബാറിൽ കഴിഞ്ഞ മാസം 24നായിരുന്നു 10 ലക്ഷം രൂപ മോഷണം പോയത്. വൈശാഖിനെ ജോലിയിൽ നിന്നു നേരത്തെ പറഞ്ഞുവിട്ടിരുന്നു.

എന്നാൽ ബാറിലെ രീതികൾ നന്നായി അറിയാവുന്ന വൈശാഖ് 24ന് പുലർച്ചെ സ്ഥലത്തെത്തി മോഷണം നടത്തുകയായിരുന്നു. ഇതിനു മുന്നോടിയായി സിസിടിവി ക്യാമറകൾ സ്പ്രേ പെയിന്റടിച്ച് മറച്ചു. പിന്നാലെ, തല മറയ്ക്കുന്ന ഉടുപ്പുമിട്ട് പണം സൂക്ഷിക്കുന്ന മുറിയിലെത്തി 10 ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. മിക്ക സിസിടിവികളിലെയും ദൃശ്യങ്ങൾ മറച്ചതോടെ മോഷ്ടാവിനെ കണ്ടെത്തുന്നത് പ്രയാസമായി. ലഭ്യമായ ദൃശ്യങ്ങൾ പരിശോധിച്ച് സംശയം തോന്നിയവരുടെ ചിത്രങ്ങൾ എടുത്തു. ഇതിൽ വൈശാഖിന്റെ മുഖം പതിയാത്ത ചിത്രവും ഉണ്ടായിരുന്നു.

പിന്നീട് മോഷ്ടാവ് ധരിച്ചിരുന്ന വസ്ത്രങ്ങൾ വച്ച് ആളെ തിരിച്ചറിയാനായി ശ്രമം. സംശയിക്കപ്പെടുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചു. ബാറിൽ നിന്നു പറഞ്ഞുവിട്ടയാൾ എന്ന നിലയിൽ വൈശാഖിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് മോഷണ സമയത്ത് ധരിച്ചിരുന്നതിനു സമാനമായ ഉടുപ്പ് ധരിച്ച വൈശാഖിന്റെ ചിത്രം കണ്ടെടുക്കുന്നതും പ്രതിയിലേക്ക് പോലീസ് എത്തുന്നതും. ഇയാളുടെ വീട്ടിൽ നിന്ന് 5.60 ലക്ഷം രൂപ കണ്ടെടുത്തു. എന്നാൽ നാലര ലക്ഷത്തോളം രൂപ ഇയാൾ ചെലവഴിച്ചു എന്നാണ് പോലീസ് പറയുന്നത്.

BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026