BREAKING NEWS

കാലികൾ മേയുന്ന സ്ഥലം വരെ കൈയ്യേറി നിയമവിരുദ്ധ ഖനനം നടത്താൻ ശ്രമം; ക്രഷർ യൂണിറ്റിനെച്ചൊല്ലിയുള്ള തർക്കം അക്രമാസക്തമായി; രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

· · 1 min read
Share: Copied!

ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ സ്റ്റോൺ ക്രഷർ യൂണിറ്റ് വീണ്ടും തുറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മുൻ ബിജെപി എംഎൽഎ അതർ സിങ് ഭദാന ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ഭോണ്ട ഗ്രാമത്തിലെ ക്രഷർ യൂണിറ്റ് പരിസരത്താണ് സംഭവം.

ക്രഷർ യൂണിറ്റിനെതിരെ പ്രതിഷേധിച്ചിരുന്ന ഒരു സംഘം ഗ്രാമീണർ വടികളും കല്ലുകളും ഉപയോഗിച്ച് ഭദാനയെയും കൂടെയുണ്ടായിരുന്നയാളെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭദാനയെ ജയ്പൂരിലെ സവായ് മാൻ സിങ് (എസ്എംഎസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

മേഖലയിലെ മേച്ചിൽപ്പുറങ്ങൾ കൈയേറി നിയമവിരുദ്ധമായി ഖനനം നടത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് ഗ്രാമീണർ ക്രഷർ യൂണിറ്റിനെതിരെ പ്രതിഷേധിച്ചിരുന്നത്. ഭദാനയുടെ ഉടമസ്ഥതയിലുള്ള ക്രഷർ യൂണിറ്റിൽ ഭാര്യയുടെ പേരിലായിരുന്നു ബിസിനസ് നടത്തിയിരുന്നതെന്നാണ് റിപ്പോർട്ട്.

ഭോണ്ട, റായ്പുർ ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ രണ്ടുവർഷമായി ക്രഷർ യൂണിറ്റിനെതിരെ സമരത്തിലായിരുന്നു. ഖനന മേഖലയിലേക്ക് വാഹനങ്ങൾ കടന്നുപോകുന്നതിനായി കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി ധർണകളും റോഡ് ഉപരോധങ്ങളും നടത്തിയിരുന്നു.

സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.

ഹരിയാന സ്വദേശിയായ അതർ സിങ് ഭദാന 2003-ൽ രാജസ്ഥാനിലെ ബയാന നിയമസഭാ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി വിജയിച്ചിരുന്നു. 2008 വരെ അദ്ദേഹം നിയമസഭാംഗമായി തുടർന്നു.

BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026