BREAKING NEWS

കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി

· · 1 min read
Share: Copied!

പുതുക്കാട്: തൃശ്ശൂർ പാലിയേക്കര ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി ചാമപറമ്പിൽ ഇന്ദിര (63) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അപ്പു (58) ആണ് ഇന്ദിരയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെയാണ് ഇന്ദിരയെ കിടപ്പുമുറിയിലും അപ്പുവിനെ അടുക്കളയിലും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ദിരയുടെ കൈയിലെ ഞെരമ്പ് മുറിച്ച നിലയിലും മുഖത്ത് തലയിണ ഇരുന്ന നിലയിലുമാണ് മൃതദേഹം ഉണ്ടായിരുന്നത്. അപ്പുവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഇന്ദിര. അപ്പുവിന്റെ മകൻ എക്‌സൈസ് ഉദ്യോഗസ്ഥനായ വൈഷ്ണവ് രാവിലെ ഉറക്കം എഴുന്നേറ്റ് വന്നപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരയേയും അപ്പുവിനെയും കൂടാതെ വൈഷ്ണവും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുകളിലെ നിലയിലായിരുന്നു മകൻ ഉറങ്ങി കിടന്നിരുന്നത്.

രാവിലെ വെെഷ്ണവിന്റെ ഭാര്യ എഴുന്നേറ്റപ്പോൾ മുറിയുടെ വാതിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ വൈഷ്ണവിനെ ഫോൺ വിളിച്ചാണ് വാതിൽ തുറപ്പിച്ചത്. പിന്നാലെയാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടത്. തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു മകനായ ജിഷ്ണുവിന്റെ വീട്ടിലാണ് അപ്പുവിന്റെ ഭാര്യ രാത്രി കിടന്നിരുന്നത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026