LATEST UPDATES

കൈക്കൂലിയായി എറണാകുളം ആര്‍ടിഒയും ഏജന്‍റുമാരും വാങ്ങിയത് ഒരു കുപ്പി മദ്യവും 5,000 രൂപയും; വീട്ടില്‍നിന്ന് കണ്ടെത്തിയത് മദ്യകുപ്പികളുടെ വന്‍ശേഖരം; അറസ്റ്റ്

· · 1 min read
Share: Copied!

കൊച്ചി: കൈക്കൂലിയായി മദ്യവും പൈസയും വാങ്ങിയ എറണാകുളം ആർടിഒയും ഏജന്റുമാരും അറസ്റ്റിൽ. 5,000 രൂപയും ഒരു കുപ്പി മദ്യവുമാണ് ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആർടിഒ ജെര്‍സൺ, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്. ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും വിജിലൻസ് പിടികൂടി.

ചെല്ലാനം – ഫോർട്ട്കൊച്ചി റൂട്ടിൽ സര്‍വീസ് നടത്തുന്ന ബസിന്‍റെ മാനേജറായ ചെല്ലാനം സ്വദേശിയിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്‍റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ബസിന്‍റെ റൂട്ട് പെർമിറ്റിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതേതുടർന്ന്, മറ്റൊരു ബസിന് റൂട്ട് പെർമിറ്റ് നൽകുന്നതിനായി അപേക്ഷ സമർപ്പിച്ചെങ്കിലും അനുമതി നൽകുന്നത് ആർടിഒയും സംഘവും വൈകിപ്പിക്കുകയായിരുന്നു.

തുടർന്ന്, ഏജന്‍റായ രാമപടിയാർ പരാതിക്കാരനെ കണ്ട് മറ്റൊരു ഏജന്റായ സജിയുടെ പക്കൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ജെർസണ്‍ നിർദേശിച്ചതായി അറിയിച്ചു. പിന്നാലെ പരാതിക്കാരൻ ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയും ഇവരെ നിരീക്ഷിച്ച വിജിലൻസ് സംഘം എറണാകുളം ആർടി ഓഫിസിനു മുന്നിൽ വച്ച് 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങുമ്പോൾ സജിയേയും രാമപടിയാറേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ജെർസണേയും അറസ്റ്റ് ചെയ്തു. പിന്നീട്, ജെർ‍സണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികളുടെ വൻശേഖരം കണ്ടെത്തിയത്.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026