BREAKING NEWS

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം, അയോധ്യക്ക് ഇത് ചരിത്ര ദിവസം- പ്രധാനമന്ത്രി, ശ്രീരാമ – സീത വിവാഹത്തെ അടയാളപ്പെടുത്തുന്ന വിവാഹ പഞ്ചമി ദിനത്തിൽ ധ്വജാരോഹണം, ബുധനാഴ്ച മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും

· · 1 min read
Share: Copied!

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയതോടെ ധ്വജാരോഹണം പൂർത്തിയായി. ഇതോടെ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായെന്നും അയോധ്യക്ക് ഇത് ചരിത്ര ദിവസമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

ശ്രീരാമ – സീത വിവാഹത്തെ അടയാളപ്പെടുത്തുന്ന വിവാഹ പഞ്ചമി ദിനത്തിലാണ് ധ്വജാരോഹണ ചടങ്ങ് പൂർത്തിയായത്. ബുധനാഴ്ച മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. 22 അടി നീളവും 11 അടി വീതിയുമുള്ള കാവി പതാകയാണ് ധ്വജാരോഹണ ചടങ്ങിൽ ഉയർത്തിയത്. കാവി നിറത്തിലുള്ള പതാകയിൽ സൂര്യൻ, ഓം ലിപി, കൊവിദാര വൃക്ഷത്തിന്റെ ചിത്രം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. സൂര്യപ്രകാശം, മഴ, ശക്തമായ കാറ്റ് എന്നിവയെ ചെറുക്കുന്ന ശക്തമായ പാരച്ച്യൂട്ട് ഗ്രേഡ് നൈലോൺ തുണിയാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. ക്ഷണിക്കപ്പെട്ട 8000ത്തോളം വിശിഷ്ട അതിഥികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയത്. ധ്വജാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി വികാരാധിതനായി. രാംലല്ല ദർശനം പൂർത്തിയാക്കിയ ശേഷമാണ് മോദി ധ്വജാരോഹണം പൂർത്തിയാക്കിയത്. രാമക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിലാണ് കൊടി ഉയർത്തിയത്. 11.58നും ഒരു മണിക്കും ഇടയിലായിരുന്നു ചടങ്ങ്.

പത്തടി ഉയരവും ഇരുപത് അടി നീളവുമുള്ള ത്രികോണാകൃതിയിലുള്ള കൊടി രാമരാജ്യത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന അന്തസ്, ഐക്യം, സാംസ്‌കാരിക തുടർച്ച എന്നീ സന്ദേശമാണ് ഉയർത്തിക്കാട്ടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. ചടങ്ങിന്റെ ഭാഗമായി ക്ഷേത്രവും നഗരവും 100 ടൺ പൂക്കൾ ഉപയോഗിച്ചാണ് അലങ്കരിച്ചത്. ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്നതിനാൽ പ്രദേശത്ത് അതിജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു.

എൽഡിഎഫിൽ നിന്ന് മുസ്ലിം ലീ​ഗിലേക്ക്, പിന്നാലെ എൽഡിഎഫ് ചെരുപ്പുമാലയിട്ട് അപമാനിക്കാൻ ശ്രമം, വീടിനു നേരെയുണ്ടായ കല്ലേറിനുപിന്നിൽ സിപിഎം ആണെന്നാരോപിച്ച് പോലീസിൽ പരാതി!! ലീ​ഗ് സീറ്റ് കൊടുക്കാതെ വന്നതോടെ വിമതയായി തെരഞ്ഞെടുപ്പ് അങ്കത്തിന്… ഷനുബിയ നിയാസ് മത്സരിക്കുന്നത് വാഴപ്പൊറ്റത്തറ വാർഡിൽ

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026