BREAKING NEWS

‘ഞങ്ങൾക്ക് ഭീഷണിയായ 7000 ഭീകരരെ നിങ്ങൾ വച്ചുപൊറുപ്പിക്കുന്നുണ്ട്, മതി, മതി, ക്ഷമയ്ക്കു പരിധികളുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവരും അവരെ സഹായിക്കുന്നവരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ തയാറിയിക്കോ’… താലിബാന് മുന്നറിയിപ്പുമായി ഖ്വാജ ആസിഫ്

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: ഭീകരവാദ പ്രവർത്തനം നടത്തുന്ന താലിബാന് മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് തീവ്രവാദികൾ അഫ്ഗാൻ പ്രദേശം തുടർച്ചയായി ഉപയോഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ നശിച്ചുവെന്നും അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ ഇനി വച്ചുപൊറുപ്പിക്കില്ലെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി.

‘ഞങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ഏഴായിരത്തോളം ആളുകളെ നിങ്ങളുടെ മണ്ണിൽ താമസിപ്പിച്ചിട്ടുണ്ടെന്ന് അഫ്ഗാൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. പാക്കിസ്ഥാനിൽ ആക്രമണം നടത്താൻ അഫ്ഗാൻ പ്രദേശം ഉപയോഗിക്കുന്ന തീവ്രവാദ ശൃംഖലകൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് അഫ്ഗാൻ അധികാരികൾക്ക് ശക്തമായ സന്ദേശം നൽകുന്നതിനായി ദിവസങ്ങൾക്കുള്ളിൽ ഒരു ഉന്നതതല പ്രതിനിധി സംഘത്തെ കാബൂളിലേക്ക് അയയ്ക്കുമെന്നും ഖ്വാജ മുന്നറിയിപ്പ് നൽകി.

അതേസമയം ഒറാക്‌സായി ജില്ലയിൽ നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാനുമായുള്ള (ടിടിപി) ഏറ്റുമുട്ടലിൽ ഒരു ലെഫ്റ്റനന്റ് കേണലും ഒരു മേജറും ഉൾപ്പെടെ 11 പാക്ക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പെത്തിയത്. അതുപോലെ തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ ഇസ്‌ലാമാബാദ് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഖ്വാജ ആസിഫ് സൂചന നൽകി.

‘‘മതി, മതി. എല്ലാത്തിനു ഒരു പരിധിയുണ്ട്. ഞങ്ങളുടെ ക്ഷമയ്ക്കും പരിധികളുണ്ട്. പാക്കിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ എവിടെയുമാകട്ടെ, തീവ്രവാദികൾക്ക് അഭയം നൽകുന്നവരും അവരെ സഹായിക്കുന്നവരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും’’- ഖ്വാജ ആസിഫ് പറഞ്ഞു.

മൂന്ന് വർഷം മുമ്പ് കാബൂൾ സന്ദർശന വേളയിൽ പാക്ക് ഉദ്യോഗസ്ഥർ അഫ്ഗാൻ, താലിബാനുമായി അതിർത്തി കടന്നുള്ള തീവ്രവാദ വിഷയം നേരിട്ട് ഉന്നയിച്ചിരുന്നുവെന്ന് ഖ്വാജ ആസിഫ് വെളിപ്പെടുത്തിയതായി പാക് മാധ്യമം റിപ്പോർട്ട് ചെയ്തു. ടിടിപി തീവ്രവാദികളെ പാക്ക്-അഫ്ഗാൻ അതിർത്തി പ്രദേശങ്ങളിൽ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറ്റുന്നതിനായി താലിബാൻ സർക്കാർ 10 ബില്യൻ ആവശ്യപ്പെട്ടിരുന്നുവെന്നും ആസിഫ് അവകാശപ്പെട്ടു.

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026