BREAKING NEWS

എൻജിനീയറിങ് കോളജിൽ ആനുവൽ ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ മദ്യപസംഘത്തിന്റെ ആക്രമണം, കൂർത്ത വളകൊണ്ടുള്ള ആക്രമണത്തിൽ വിദ്യാർഥിയുടെ ഇടതു കണ്ണിന്റെ റെറ്റിന തകർന്നു, ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു!! ദൃശ്യങ്ങളടക്കം നൽകിയിട്ടും പ്രതികളെ പിടികൂ‌ടാതെ പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ എൻജിനീയറിങ് കോളജിൽ ആനുവൽ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച വെഞ്ഞാറമൂട് എംഎ എൻജിനീയറിങ് കോളജിലാണു മദ്യപ സംഘത്തിന്റെ ക്രൂരമായ ആക്രമണമുണ്ടായത്. കോളജിലെ വിദ്യാർഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അൽ അമീനാണ് (20) മർദനമേറ്റത്. ആക്രമണത്തിൽ അൽ അമീന്റെ ഇടതു കണ്ണിന്റെ റെറ്റിന തകർന്നു.

സംഭവം ഇങ്ങനെ- കഴിഞ്ഞ ഞായറാഴ്ച കോളജ് വാർഷികാഘോഷ പരിപാടിക്കിടെ പുറത്തു നിന്നെത്തിയ മദ്യപസംഘം വിദ്യാർഥികളുമായി കൊമ്പുകോർത്തു. പിന്നീട് സംഘം വിദ്യാർഥികളെ മർദിക്കുകയായിരുന്നു. ഇതിനിടെ ഒരാൾ കൂർത്ത വള ഉപയോഗിച്ച് വിദ്യാർഥിയുടെ മുഖത്ത് ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടതു കണ്ണിനു ഗുരുതരമായി പരുക്കേറ്റ അൽ അമീനെ കൂട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടും ഇതുവരെ പ്രതികളെ പോലീസ് പിടികൂടിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ശിവജിത്ത്, നിതിൻ, കാശിനാഥ്, കണ്ടാൽ അറിയാവുന്ന നാലു പേർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സിനിമാ ഷൂട്ടിം​ഗിനായി എത്തി; കടകളിൽ നിന്നും പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങയൊക്കെ പൈസ കൊടുക്കാതെ പറ്റാക്കി വാങ്ങി; പിന്നെ പറ്റിച്ച് മുങ്ങി; ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല; കടയുടമകൾക്ക് കിട്ടാനുള്ളത് ലക്ഷക്കണക്കിന് തുക!

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026