BREAKING NEWS

സര്‍ക്കാരിന്റെ വാഹനമാണെങ്കില്‍ അതിന് ഡീസല്‍ അടിക്കണം, റിപ്പയര്‍ ചെയ്യണം, ടയര്‍ മാറ്റണം, ഡ്രൈവര്‍ക്ക് പണം നല്‍കണം, ഇതിപ്പോള്‍ ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്, സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേറെ ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഷാജിക്കെതിരെ പറയുന്നത്- സണ്ണി ജോസഫ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സുഹൃത്തിന്റെ ആഡംബരക്കാര്‍ ഉപയോഗിച്ചതില്‍ മന്ത്രി കെഎം ഷാജിക്ക് പിന്തുണയുമായി വൈദ്യതിമന്ത്രി സണ്ണി ജോസഫ്. ഷാജിക്കെതിരെ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പെറ്റി ആരോപണമാണിത്. കാര്‍ ഉപയോഗം സൗജന്യമായല്ല, സൗകര്യമായാണ് കാണേണ്ടത്. ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തതെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘ആരും സര്‍ക്കാര്‍ ചെലവില്‍ വിദേശ യാത്ര പോയിട്ടില്ല, ഗള്‍ഫിലേക്ക് പോകുന്നതൊന്നും വലിയ ചെലവുള്ള യാത്രയല്ല.

രമേശ് ചെന്നിത്തല മാത്രമാണ് അമേരിക്കയില്‍ പോയത്. ഒരാഴ്ചകൊണ്ട് മടങ്ങിയെത്തി. അത് വളരെ പ്രധാനപ്പെട്ട യാത്രയായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ കല്യാണമായിരുന്നു, എന്നെയും വിളിച്ച കല്യാണമായിരുന്നു. സര്‍ക്കാര്‍ ചെലവിലായിരുന്നില്ല’ മന്ത്രി പറഞ്ഞു.’ഓണാഘേഷം നടക്കുകയല്ലേ?. ടൂറിസം മന്ത്രിയെ ദുബൈയിലേക്ക് വിളിച്ചാല്‍ പോകണ്ടേ. കെഎം ഷാജി മന്ത്രിയാകുന്നതിന് മുന്‍പ് എത്ര തവണ പോയതാണ്.

ഇപ്പോള്‍ മന്ത്രിയായതുകൊണ്ട് അത്ര പോകാന്‍ സമയമില്ല. യാത്രകള്‍ ചെയ്യണം. ആളുകളുമായി ബന്ധപ്പെടണം. അനുഭവങ്ങള്‍ വേണം. കൂടുതല്‍ ദുരം യാത്ര ചെയ്യണമെങ്കില്‍ നല്ല സൗകര്യമുള്ള വാഹനങ്ങള്‍ വേണം. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേറെ ഒന്നും ഇല്ലാത്തതുകൊണ്ടാണ് കെഎം ഷാജിക്കെതിരെ പറയുന്നത്. ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്ത്, സര്‍ക്കാരിന്റെ വാഹനത്തില്‍ പോകുകയാണെങ്കില്‍ അതിന് ഡീസല്‍ അടിക്കണം. റിപ്പയര്‍ ചെയ്യണം, ടയര്‍ മാറ്റണം, ഡ്രൈവര്‍ക്ക് പണം നല്‍കണം. ഷാജി അതൊക്കെ ലാഭിക്കുകയാണ് ചെയ്തത്’- മന്ത്രി പറഞ്ഞു. സുഹൃത്തിന്റെ റേഞ്ച് റോവര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതോടെ മന്ത്രി കാര്‍ തിരികെ ഏല്‍പ്പിച്ചിരുന്നു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026