LATEST UPDATES

വോട്ടർമാരുടെ എണ്ണത്തിലെ ക്രമക്കേട് ഇനി പറ്റില്ല, വോട്ടർ ഐഡി കാർഡും ആധാറും ബന്ധിപ്പിക്കാൻ നീക്കം? അന്തിമ തീരുമാനം ചൊവ്വാഴ്ചയറിയാം

· · 1 min read
Share: Copied!

ന്യൂഡൽഹി: വോട്ടർമാരുടെ എണ്ണത്തിലെ ക്രമക്കേട് പരിഹരിക്കാൻ നീക്കവുമായി കേന്ദ്രസർക്കാരെന്നു സൂചന. ഇതിനായി ആധാറും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടർമാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യത്തിൽ‌ തീരുമാനമുണ്ടായേക്കുമെന്നാണ് അറിയുന്നത്.

ഭാര്യാമാതാവിനെ തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചു, പാചകവാതക സിലിണ്ടർ തുറന്നു വിട്ട് വീടിനു തീയിട്ടു, ബാത്റൂമിൽ കയറി സ്വയം കഴുത്തറുത്ത് ആത്മഹത്യാശ്രമം, ഇരുവരും ​ഗുരുതരാവസ്ഥയിൽ

രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ സമ്മതിച്ച സാഹചര്യത്തിൽ അതിനു തടയിടാനാണ് കേന്ദ്രത്തിന്റെ ശ്രമം . 2021ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു.

വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ച പ്രതിയെ പിടികൂടാനെത്തിയ പോലീസിനു നേരെ ആക്രമണം, ഹെൽമറ്റുപയോ​ഗിച്ച് പോലീസിനു മർദ്ദനം, പോലീസ് ജീപ്പിന്റെ സീറ്റുകൾ വലിച്ചുകീറി, പ്രതി അറസ്റ്റിൽ

66 കോടിയോളം പേരുടെ ആധാർ നമ്പർ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാർലമെൻറിൽ സർക്കാർ അറിയിച്ചു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാൽ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം.

ചൊവ്വാഴ്ചത്തെ യോഗത്തിൽ ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യൂണിക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി സിഇഒ തുടങ്ങിയവർ പങ്കെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും യോഗത്തിൽ പങ്കെടുക്കും. മൂന്നു മാസത്തിനുള്ളിൽ പരാതി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് നീക്കം. ഉടൻ തിരഞ്ഞെെടുപ്പ് നടക്കുന്ന ബിഹാറിനു മുൻഗണന നൽകുമോയെന്ന കാര്യം വ്യക്തമല്ല.

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026