BREAKING NEWS

എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ല, റനിഷയും സിപ്പിയും ഭീഷണിപ്പെടുത്തിയിട്ടുമില്ല!! ‘മദ്യപിച്ചു വീട്ടിലെത്തി ഉപദ്രവിച്ചു, കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചു, കുന്നിൽ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചു, 30 വാ​ഗ്ദാനം ചെയ്തു’… കോടതിയിൽ മൊഴി മാറ്റി പരാതിക്കാരി, സാക്ഷി മൊഴികളും എൽദോസിന് അനുകൂലം… തുടർനടപടി കോടതി നാളെ

· · 1 min read
Share: Copied!

തിരുവനന്തപുരം: പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ കോടതിയിൽ മൊഴിമാറ്റി പറഞ്ഞ് പരാതിക്കാരി. നെയ്യാറ്റിൻകര കോടതിയിലെ വിചാരണയ്ക്കിടെയാണ് എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്നു പരാതിക്കാരി പറഞ്ഞത്. അതുപോലെ രണ്ടും മൂന്നും പ്രതികളും എംഎൽഎയുടെ സുഹൃത്തുക്കളുമായ റനിഷ, സിപ്പി നൂറുദ്ദീൻ എന്നിവർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വിചാരണയ്ക്കിടെ പരാതിക്കാരി കോടതിയോട് പറഞ്ഞു.

അതേസമയം കോടതിയിൽ നേരിട്ടെത്തിയാണ് എൽദോസിനെതിരെ പരാതിയില്ലെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞത്. പരാതിക്കാരിക്ക് ഒപ്പമുണ്ടായിരുന്ന 2 സാക്ഷികളുടെ മൊഴികളും പ്രതികൾക്ക് അനുകൂലമായി. എന്നാൽ ഏത് സാഹചര്യത്തിലാണ് പരാതിക്കാരി മൊഴിമാറ്റിയത് എന്നതിൽ വ്യക്തതയില്ല. എൽദോസ് കുന്നപ്പിള്ളിയും കേസിലെ രണ്ട്, മൂന്ന് പ്രതികളും കോടതിയിലെത്തിയിരുന്നു.

2022 സെപ്റ്റംബർ 28നാണു ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയത്. എൽദോസ് മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ എൽദോസ് വാഗ്ദാനം ചെയ്തെന്നും യുവതി നേരത്തേ വെളിപ്പെടുത്തിയിരുന്നു.

അതുപോലെ യുവതിയെ പല സ്ഥലത്തുവച്ച് മൂന്നു തവണ എൽദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നും ഇതു പുറം ലോകത്തോടു വെളിപ്പെടുത്തുമെന്നു പറഞ്ഞതിന്റെ പേരിൽ ബലം പ്രയോഗിച്ച് കോവളത്തെ കുന്നിൽ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്നുമാണു ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കേസിന്റെ തുടർനടപടി കോടതി നാളെ പരിഗണിക്കും.

‘അത്രയ്ക്ക് അങ്ങ് വികാരാധീനരാകേണ്ട കാര്യമൊന്നുമില്ല’, അടിയന്തര ഇടപെടൽ ആവശ്യമില്ല!! ‘കോക്രോച്ച് ജനത പാർട്ടി’യുമായി ബന്ധപ്പെട്ട വിവാദത്തിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിക്ക് സാധാരണ നടപടിക്രമങ്ങൾ മതി- സുപ്രിം കോടതി

BREAKING NEWS
എസ്.ഐയുടെ വയർലെസ് സെറ്റ് കായലിൽ വീണു! ജലോത്സവത്തിന്റെ തിരക്കിനിടെ പോലീസിന് എട്ടിന്റെ പണി; വീണ്ടെടുക്കാൻ 'അണ്ടർവാട്ടർ' തിരച്ചിൽ, ’ആക്‌ഷൻ ഹീറോ ബിജു’വിലെ രം​ഗം പോലെ
22 Nov 2026
BREAKING NEWS
മില്ലിൽ ധാന്യം പൊടിച്ച പണവുമായി ബന്ധപ്പെട്ട് തര്‍ക്കം, വിവാഹ സത്കാരത്തിനിടെ മില്‍ ഉടമയെ മര്‍ദിച്ചു കൊന്നു, ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍, ഇരുവരും സജീവ ബിജെപി പ്രവര്‍ത്തകര്‍
22 Nov 2026
BREAKING NEWS
പെൺസുഹൃത്ത് വിളിച്ചതരുസരിച്ച് പാർട്ടിക്കെത്തിയ 17 കാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പിന്നാലെ രണ്ടു യുവാക്കൾ ചേർന്ന് അർധരാത്രി മുതൽ രാവിലെവെ മാറിമാറി ബലാത്സം​ഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതി, യുവതിയുൾപ്പെടെ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ
22 Nov 2026
BREAKING NEWS
’ശ്ശെ, ആളുമാറിപ്പോയി’; ജഡ്ജിയെന്ന് കരുതി ഗാർഡ് ഓഫ് ഓണർ; സ്വീകരിച്ചത് ഒവൈസി, യുപി പൊലീസിന് അബദ്ധം; പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്
22 Nov 2026