കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തുവയസുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ വയോധികൻ അറസ്റ്റിൽ. കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടിൽ റസിക് ലാൽ (65) ആണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
വിദ്യാർഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ ഇന്നലെ രാത്രി തന്നെ കൊയിലാണ്ടി പൊലീസ് റസിക് ലാലിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 13 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

















































