BREAKING NEWS

എലത്തൂരിലെ യുവതിയുടെ കൊലപാതകം ബന്ധം ഭാര്യ അറിയാതിരിക്കാൻ!! കൊലയ്ക്കു ശേഷം മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു, പിന്നാലെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തു, ആശുപത്രിയിലെത്തിക്കണമെന്നു അറിയിച്ചു, ആശുപത്രിയിലെത്തിച്ചത് ഇരുവരും ചേർന്ന്, തിരികെ വന്ന് ദൃശ്യങ്ങൾ നശിപ്പിക്കാനുള്ള വൈശാഖന്റെ പദ്ധതി പാളിയതോടെ പിടിവീണു

· · 1 min read
Share: Copied!

കോഴിക്കോട്: എലത്തൂരിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തലിനു പിന്നാലെ മൃതദേഹവുമായി ലൈം​ഗിക ബന്ധപ്പെട്ടുവെന്ന് കണ്ടെത്തൽ. വിവാ​ഹം കഴിക്കണമെന്ന ആവശ്യവുമായി യുവതി രം​ഗത്തെത്തിയതോടെ ആൺസുഹൃത്തായ വൈശാഖൻ ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ യുവതിയെ ബലാത്സംഗം ചെയ്‌തെന്നും പോലീസ് കണ്ടെത്തി.

അതേസമയം കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വൈശാഖനും യുവതിയും തമ്മിൽ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. ചെറുപ്പം മുതൽ യുവതിയെ ഇയാൾ ലൈം​ഗികമായി പീഡിപ്പിച്ചിരുന്നു. ഒടുവിൽ തന്നെ വിവാഹം കഴിക്കാൻ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാൽ വിവാഹിതനായ വൈശാഖൻ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന ഭയത്തിൽ കൊലപാതകം നടത്തിയെന്ന് പോലീസ് കണ്ടെത്തൽ.

നമുക്കു ഒരുമിച്ച് ജീവിക്കാനാവുന്നില്ലെങ്കിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ താൻ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയിൽ വർക്ക് ഷോപ്പിലേക്ക് വൈശാഖൻ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് കയർ കെട്ടി. യുവതി കയറിൽ കുരുക്കിട്ട ഉടൻ വൈശാഖൻ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു. ശേഷം വൈശാഖൻ തന്റെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. ഇരുവരും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

അതേസമയം ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിനായിരുന്നു പോലീസ് കേസെടുത്തത്. എന്നാൽ എലത്തൂർ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാൻ സഹായിച്ചത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാമെന്നായിരുന്നു വൈശാഖൻ്റെ പദ്ധതി. എന്നാൽ പോലീസിനെ സംഭവം വിളിച്ച് അറിയിച്ചതിന് പിന്നാലെ ഇൻഡസ്ട്രി സീൽ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇയാൾ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. വൈശാഖൻ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

ചെറുപ്രായം മുതൽ ലൈം​ഗികമായി പീഡിപ്പിച്ചു, വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവതി രം​ഗത്തെത്തിയതോടെ പുതിയ തന്ത്രമിറക്കി, ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ടു, പിന്നാലെ യുവതി നിന്ന സ്റ്റൂൾ തട്ടിമാറ്റി കൊലപാതകം, ആൺ സുഹൃത്ത് കസ്റ്റഡിയിൽ

BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026
BREAKING NEWS
റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു
13 Oct 2026
BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026