BREAKING NEWS

ഇതു താൻ ജനകീയ പോലീസ് അല്ലേ? പോലീസ് സ്റ്റേഷനിലെ ഊഞ്ഞാലിൽ ആടിയും പാടിയും റീൽസിട്ടും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ, നായകന്മാർ ഒപ്പിടാനെത്തിയതും പോലീസുകാർ ധരിച്ച അതേ നിറമുള്ള ഷർട്ട് ധരിച്ച്, അന്വേഷണം

· · 1 min read
Share: Copied!

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാ​ഗമായി പോലീസ് സ്റ്റേഷനിൽ കെട്ടിയ ഊഞ്ഞാലാടി ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ. സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ പ്രതികൾ പോലീസുകാർ ധരിച്ച അതേ നിറമുള്ള ഷർട്ട് ധരിച്ച് റീൽസ് ചിത്രീകരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ചു.

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് സംഭവം. പ്രതികൾ സ്റ്റേഷനിൽ ഊഞ്ഞാലാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഐപി ബിനു അടക്കമുള്ള പ്രതികളാണ് ഊഞ്ഞാലാടിയത്. പോലീസുകാർ ആഘോഷ സമയത്ത് ധരിച്ച അതേ നിറമുള്ള ഷർട്ട് ധരിച്ചാണ് ഇവർ എത്തിയത്. ഊഞ്ഞാലിൽ ആടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ഇഡി ആക്രമണ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഒപ്പ് ഇടേണ്ട ദിവസമായിരുന്നു. ഊഞ്ഞാലിൽ ഇവർ ആടിയതും ദൃശ്യങ്ങൾ ചിത്രീകരിച്ചതും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സംഭവം വിവാദമായതോടെയാണ് വിഷയത്തിൽ പോലീസ് ഇടപെടുന്നത്. യാദൃശ്ചികമായാണ് ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചതെന്നാണ് ഐ പി ബിനുവിൻ്റെ വിശദീകരണം. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ല!! ഉപനേതാവ് പദവി സിപിഎമ്മിനാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ല, തർക്ക വിഷയങ്ങൾ തീർക്കേണ്ടത് ഉഭയ കക്ഷി ചർച്ചയിലൂടെ- ബിനോയ് വിശ്വം

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026