BREAKING NEWS

തലസ്ഥാനത്ത് വേലിതന്നെ വിളവ് തിന്നുന്നു!! ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നാർക്കോടിക് സെൽ നടത്തിയ അന്വേഷണം ചെന്നവസാനിച്ചത് റൂറൽ കൺട്രോൾ റൂമിലെ രണ്ട് സിപിഒമാരിലേക്ക്, ഉടൻ സസ്പെൻഷൻ അടിച്ചുകൊടുത്ത് റൂറൽ എസ്പി, കൂടുതൽ അന്വേഷണത്തിന് ഉത്തരവ്, വിവരങ്ങൾ ലഹരി മാഫിയകൾക്ക് ചോർത്തി നൽകിയോ എന്ന സംശയത്തിൽ ഉദ്യോഗസ്ഥർ

· · 1 min read
Share: Copied!

തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. നാർക്കോടിക് സെല്ലിന്റെ അന്വേഷണത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് രണ്ട് സിപിഒമാരെ തിരുവനന്തപുരം റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ അഭിൻജിത്, രാഹുൽ എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് സിപിഒമാരിലേക്കായിരുന്നുന്നെ നാർക്കോടിക് സെല്ലിൻറെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. സംഭവത്തിൽ ഇരുവർക്കുമെതിരെ റൂറൽ എസ്പി കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടു.

അതുപോലെ രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തിൽ നേരിട്ട് പങ്കാളികളായെന്നാണ് നാർക്കോടിക് സെൽ ഡിവൈഎസ്പിയുടെ കണ്ടെത്തൽ. നാർക്കോടിക് സെൽ ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി ഇരുവർക്കുമെതിരെ നടപടിയെടുത്തത്. ലഹരി വിൽപ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാർക്കോടിക് സെൽ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തി വരുന്നുണ്ട്. ഇതിൻറെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ പിന്തുടരവെയാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും ലഹരി ഉപയോഗവും കച്ചവടവും നടത്തുന്നതായി കണ്ടെത്തിയത്. അഭിൻജിത്തിനും രാഹുലിനുമെതിരെ സംയുക്ത അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്.

അതേസമയം നാർക്കോടിക് സെല്ലിന്റെയും മറ്റും പ്രധാന കണ്ടെത്തലുകളും മറ്റും വയർലെസ് സെറ്റുകൾ വഴി കൺട്രോൾ റൂമിലിരിക്കുന്ന അഭിൻജിതിനും രാഹുലിനും അറിയാൻ കഴിയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ലഹരി മാഫിയകൾക്ക് ഇവർ ചോർത്തി നൽകിയോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. അച്ചടക്ക ലംഘനം, പെരുമാറ്റദൂഷ്യം, പോലീസ് സേനയക്ക് അവമതിപ്പ് വരുത്തി തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യ തെളിഞ്ഞിട്ടുണ്ട്.

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026