BREAKING NEWS

രോഗിയോട് പെരുമാറിയ രീതി ശരിയായില്ല, ഇവരെ ഉടൻ സ്ഥലം മാറ്റണം, തുടർച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികള്‍ നല്‍കരുത്, ഡോ. രേഖ കൃഷ്‌ണനെതിരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഡിഎംഒ

· · 1 min read
Share: Copied!

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ചികിത്സയ്‌ക്കെത്തിയ രോഗിയോട് ഡോ. രേഖ കൃഷ്ണൻ പെരുമാറിയ രീതി ശരിയായില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, ഇവരെ നിലവിലെ ആശുപത്രിയിൽ നിന്നും ഉടൻ സ്ഥലം മാറ്റണമെന്ന് ഹെൽത്ത് സർവീസ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഡിഎംഒ ശുപാർശ ചെയ്യുന്നു.

ഡോക്ടർക്ക് ഭാവിയിൽ തുടർച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികൾ നൽകരുതെന്നും റിപ്പോർട്ടിൽ പ്രത്യേകം ശുപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡി.എച്ച്.എസിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ ഉടൻ ഉണ്ടാകും. സംഭവത്തില്‍ ഡോ. രേഖ കൃഷ്ണനോട്‌ നിർബന്ധിത അവധിയിൽ പോകാൻ ഇന്നലെ നിർദ്ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തിയതിന് പിന്നാലെ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും തർക്കിക്കുന്ന ദൃശ്യം പുറത്തുവന്നു. പനിയും ശരീരം വേദനയും എമർജൻസിയല്ലെന്നും ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ അല്ലെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം.

BREAKING NEWS
ചികിത്സാവശ്യത്തിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഡോക്ടറെ മർദ്ദിച്ചു; മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ; 12 പ്രതികൾ
05 Nov 2026
BREAKING NEWS
’സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് വരുമാനപരിധി വരും’, വ്യാജ പ്രചാരണം; പ്രിയദർശിനി കാർഡ് പോസ്റ്ററിനെതിരെ മന്ത്രിയുടെ ഓഫീസ് പോലീസിൽ
05 Nov 2026
BREAKING NEWS
സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി
05 Nov 2026
BREAKING NEWS
ജോർജിയയിൽ ചരിത്രവിജയം; 2028-ലെ പ്രസിഡന്റ് പോരാട്ടത്തിലേക്ക് ജോൺ ഒസോഫ്? അടുത്ത ഒബാമ? യുവ സെനറ്ററുടെ വളർച്ചയിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ
05 Nov 2026