തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥാനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിന് പിന്നാലെ പ്രതികരിച്ച് ഡോ. കെ.ജെ. റീന. “എനിക്ക് എവിടെയെങ്കിലും ഇരിക്കാൻ ഇടമുണ്ടെങ്കിൽ പെൻഡിങ് വർക്കുകൾ തീർക്കും” എന്നും “കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായത് വാസ്തവമാണ്” എന്നും അവർ വ്യക്തമാക്കി.
ഡിഎച്ച്എസ് എന്ന നിലയിൽ കോടതി വിധിക്ക് മീതെ മറ്റ് ഭരണപരമായ നൂലാമാലകൾ ഉണ്ടോ എന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ലെന്നും റീന പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശയവിനിമയത്തിലെ കുറവുകളാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും അവർ സൂചിപ്പിച്ചു.
അതേസമയം, വകുപ്പിൽ ഭരണപരമായ തടസ്സമൊന്നുമില്ലെന്നും നിലവിലെ പ്രവർത്തനങ്ങൾ തടസ്സരഹിതമായി മുന്നോട്ട് പോകുന്നുവെന്നും ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. വിഷയത്തിൽ നിയമപരമായ നിലപാടുകൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.















































