BREAKING NEWS

സുഫൈദ ഭര്‍തൃവീട്ടില്‍ അനുഭവിച്ചത്കൊടിയ പീഡനങ്ങള്‍, മരിക്കുന്നതിനു മുമ്പ് പലതവണ മര്‍ദനമേറ്റതായി റിപ്പോര്‍ട്ട്, ശരീരത്തില്‍ അടിയേറ്റ പാടുകള്‍

· · 1 min read
Share: Copied!

കാസർകോട്:  ഭർതൃവീട്ടിൽ ജീവനൊടുക്കിയ ഫാത്തിമത്ത് സുഫൈദക്ക് മരണത്തിന് മുമ്പ് ക്രൂര മർദനമേറ്റിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ പലയിടത്തും മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. പലതും സമീപ ദിവസങ്ങളിലേറ്റ മർദനമാണെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ ഭർത്താവ് ചെങ്കള പാണലത്തെ ആദിൽ റിമാൻഡിലാണ്. ഭർതൃവീട്ടുകാരുടെ പീഡനത്തെത്തുടർന്ന് സുഫൈദ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പരാതി.

രണ്ടുമാസത്തോളം പ്രായമുള്ള പെൺകുട്ടിയുടെ മാതാവാണ് ആത്മഹത്യചെയ്ത 24കാരി ഫാത്തിമത്ത് സുഫൈദ. ബി.എ, ബി.എഡ് ബിരുദധാരിയാണ് ഫാത്തിമത്ത് സുഫൈദ. നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്നു. ആദിൽ പ്രവാസിയായിരുന്നു. മൂന്നുവർഷത്തെ പ്രണയത്തിനു ശേഷം ഒരുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഭർതൃവീട്ടുകാരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

തിങ്കളാഴ്ച ഒന്നാം വിവാഹവാർഷികം നടക്കാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. സുഫൈദയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സഹോദരൻ ശനിയാഴ്ച രാത്രി പാണലത്തെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ ഭർത്താവ് ആദിൽ പ്രകോപനപരമായി സംസാരിച്ചു. പോയാൽ തിരിച്ചുവരേണ്ടതില്ലെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടുകാരുടെ മുന്നിൽ വച്ച് യുവതി തുരുമ്പ് കളയുന്നതിന് ഉപയോഗിക്കുന്ന രാസലായനി കഴിക്കുകയായിരുന്നു. ഉടൻ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ മരിച്ചു. ചെർക്കളടുക്കയിലെ പരേതനായ അബ്ബാസിന്റെയും സഫിയയുടെയും മകളാണ് സുഫൈദ.

BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026