BREAKING NEWS

ദോസ്ത്.. ദോസ്ത്… ഇനി ഒറ്റക്കെട്ട്…!!! മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകും…!! ഗവർണറും ഉണ്ടെന്നത് ആഹ്ലാദവും ആവേശവുമാണ്.., ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി… എംപിമാ‍ർ എല്ലാവരും ചേർന്ന് അത്താഴ വിരുന്നും…

· · 1 min read
Share: Copied!

ന്യൂഡൽഹി: രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ഒറ്റക്കെട്ടായി സംസ്ഥാനത്തെ എംപിമാർ മുന്നോട്ടുപോകണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. കേരളത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് താനും ബോധവാനാണ്. ഈ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിനു മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവർണർ വാഗ്ദാനം ചെയ്തു.

ടീം കേരളയോടൊപ്പം കേരള ഗവർണറും ഉണ്ട് എന്നത് ആഹ്ലാദവും ആവേശവുമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാൻ നമുക്ക് ആവട്ടെ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് നേടിയെടുക്കുന്നതിനും സംസ്ഥാനത്തിന്റെ പ്രതിസന്ധികളെയും ആവശ്യങ്ങളെയും വിശദമായി മനസിലാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനുമായും കേരളത്തില്‍ നിന്നുള്ള എംപിമാരുമായും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ന്യൂഡല്‍ഹി കേരളഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവർണറും മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്.

കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അത്താഴ വിരുന്നും ഗവര്‍ണര്‍ ഒരുക്കിയിരുന്നു. ലോക്‌സഭാ അംഗങ്ങളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, വി.കെ. ശ്രീകണ്ഠന്‍, കെ. രാധാകൃഷ്ണന്‍, ഹൈബി ഈഡന്‍, കെ.സി. വേണുഗോപാല്‍, ആന്റോ ആന്റണി, ശശി തരൂര്‍, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എ.എ. റഹിം, ജോസ് കെ. മാണി, ഹാരീസ് ബീരാന്‍, പി.പി. സുനീര്‍, പി.വി. അബ്ദുൽ വഹാബ്, പി.ടി. ഉഷ, ഡോ.വി. ശിവദാസന്‍, ജെബി മേത്തര്‍, പി. സന്തോഷ്‌കുമാര്‍, ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് എന്നിവർ പങ്കെടുത്തു.

ALSO READ- പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്തതിന് പിന്നാലെ വ്യോമാക്രമണം…!!! പാക് സൈന്യവും ബലൂച് ലിബറേഷൻ ആർമിയും ഏറ്റുമുട്ടുന്നു… 182 പേരെ ബന്ദികളാക്കി.., സൈന്യം ആക്രമിച്ചാൽ ബന്ദികളെ വധിക്കുമെന്ന് ഭീഷണി…

വീണാ ജോർജിനെ ട്രോളി സുരേഷ് ​ഗോപി..!! മന്ത്രിക്ക് ഭാഷ മനസ്സിലാകാത്തത് കൊണ്ടാവും…!! കേന്ദ്ര ആരോ​ഗ്യ മന്ത്രിക്ക് സഭയിൽ കള്ളം പറയാൻ സാധിക്കില്ല…, കേന്ദ്രം നൽകാനുള്ളതെല്ലാം നൽകി.., സമരപ്പന്തലിൽ വീണ്ടുമെത്തി..

Kerala MPs united for state development: Governor Rajendra Arlekar and Chief Minister Pinarayi Vijayan facilitated a meeting in New Delhi to ensure the state’s needs are met effectively at the central level.
Rajendra Vishwanath Arlekar Pinarayi Vijayan Governo Chief Minister Kerala News

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026