BREAKING NEWS

പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്തതിന് പിന്നാലെ വ്യോമാക്രമണം…!!! പാക് സൈന്യവും ബലൂച് ലിബറേഷൻ ആർമിയും ഏറ്റുമുട്ടുന്നു… 182 പേരെ ബന്ദികളാക്കി.., സൈന്യം ആക്രമിച്ചാൽ ബന്ദികളെ വധിക്കുമെന്ന് ഭീഷണി…

· · 1 min read
Share: Copied!

ക്വറ്റ: പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 182 യാത്രക്കാരെ ബന്ദികളാക്കിയതിനു പിന്നാലെ ഏറ്റുമുട്ടി സൈന്യവും ബലൂച് ലിബറേഷൻ ആർമിയും. പാക്കിസ്ഥാൻ സുരക്ഷാ സേന സ്ഥലത്തെത്തി, വ്യോമാക്രമണം ഉൾപ്പെടെയുള്ള വൻ പ്രത്യാക്രമണം നടത്തിയെന്നാണ് വിവരം. സൈന്യത്തിന്റെ കര ആക്രമണം പൂർണമായും ചെറുത്തതായി തീവ്രവാദികൾ അവകാശപ്പെട്ടു. ട്രെയിനിലെ യാത്രക്കാരുമായി യാതൊരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം.

പാക്കിസ്ഥാൻ സൈന്യം സൈനികരുടെയും ഡോക്ടർമാരുടെയും അധിക സേനയുമായി ഒരു ദുരിതാശ്വാസ ട്രെയിനും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആംബുലൻസുകളും പ്രദേശത്തേക്ക് അയച്ചുവെങ്കിലും പർവതനിരകളും ദുർഘടമായ ഭൂപ്രകൃതിയും കാരണം സ്ഥലത്തേക്ക് എത്തിച്ചേരുന്നത് എളുപ്പമായിരുന്നില്ല. പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ആക്രമണത്തെ അപലപിച്ചു. നിരപരാധികളായ യാത്രക്കാരെ വെടിവയ്ക്കുന്നവരോട് സർക്കാർ ഒരു വിട്ടുവീഴ്ചയും നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. 20 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് സംഭവം.

പാക്കിസ്ഥാൻ സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ‌ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു. ഒരു തുരങ്കത്തിനടുത്തു വച്ചാണ് ആയുധധാരികളായവർ ട്രെയിന്‍ തടഞ്ഞത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിനിനു നേരെ വെടിവയ്പ്പുണ്ടായതായും വിവരമുണ്ട്.

ബലൂചിസ്ഥാന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര സേവനങ്ങള്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ്. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നത്.

ദോസ്ത്.. ദോസ്ത്… ഇനി ഒറ്റക്കെട്ട്…!!! മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകും…!! ഗവർണറും ഉണ്ടെന്നത് ആഹ്ലാദവും ആവേശവുമാണ്.., ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി… എംപിമാ‍ർ എല്ലാവരും ചേർന്ന് അത്താഴ വിരുന്നും…

വീണാ ജോർജിനെ ട്രോളി സുരേഷ് ​ഗോപി..!! മന്ത്രിക്ക് ഭാഷ മനസ്സിലാകാത്തത് കൊണ്ടാവും…!! കേന്ദ്ര ആരോ​ഗ്യ മന്ത്രിക്ക് സഭയിൽ കള്ളം പറയാൻ സാധിക്കില്ല…, കേന്ദ്രം നൽകാനുള്ളതെല്ലാം നൽകി.., സമരപ്പന്തലിൽ വീണ്ടുമെത്തി..

Train Hijacked: Passenger Train Hijacked In Pakistan, Rebel Group Claims 450 Hostages
Pakistan Trains World News Latest News

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026