BREAKING NEWS

ഇന്ധനസ്വിച്ചുകൾക്ക് തകരാറുകൾ ഒന്നുമില്ല…!! ബോയിങ് 787 വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലം എയർ ഇന്ത്യ പുറത്തുവിട്ടു…

· · 1 min read
Share: Copied!

ന്യൂഡൽഹി: അഹമ്മാദാബാദ് വിമാനപകടത്തെ തുടർന്നുള്ള പരിശോധനയിൽ ബോയിങ് 787 വിമാനങ്ങളുടെ ഇന്ധനസ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് ഉറപ്പിച്ച് എയർ ഇന്ത്യ. രാജ്യത്തെ ബോയിങ് 787 വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലമാണ് എയർ ഇന്ത്യ ബുധനാഴ്ച പുറത്തുവിട്ടത്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ടിനു പിന്നാലെ, ബോയിങ് വിമാനങ്ങളിലെ ‘ഫ്യുവൽ കൺട്രോൾ സ്വിച്ചു’കൾ പരിശോധിക്കാൻ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു.

എല്ലാ ബോയിങ് 787-8 വിമാനങ്ങളിലും ബോയിങ് മെയിന്റനൻസ് ഷെഡ്യൂളിന്റെ ഭാഗമായി ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ (ടിസിഎം) മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഈ മൊഡ്യൂളിന്റെ ഭാഗമാണ്. പൈലറ്റുമാർ ജാഗരൂകരായിരിക്കണമെന്നും എന്തെങ്കിലും സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻതന്നെ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീലൈനർ വിമാനം അഹമ്മദാബാദിൽനിന്ന് പറന്നുയർന്നു വെറും 3 സെക്കൻഡിനുള്ളിൽ, എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് ആയതാണ് അപകടത്തിനു കാരണമായതെന്നാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ട്. ജൂലൈ 12ന് ഈ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഡിജിസിഎയുടെ പരിശോധനാ നിർദേശം വന്നത്. ജൂൺ 12നു നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 260 പേരാണു മരിച്ചത്. ഒരു യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെറും ഒരു സെക്കൻഡിന്റെ ഇടവേളയിലാണ് 2 സ്വിച്ചുകളും ഓഫ് ആയത്. ഇത് പൈലറ്റ് മനഃപൂർവം ചെയ്തതാണോ അതോ സാങ്കേതികത്തകരാർ മൂലം സംഭവിച്ചതാണോ എന്നു റിപ്പോർട്ടിൽ പറയുന്നില്ല.

 

ഇൻസ്റ്റഗ്രാം വഴി പരിചയം, പെൺകുട്ടിയെ കാണാൻ സുഹൃത്തെത്തിയത് മറ്റു മൂന്നുപേരെയും കൂട്ടി, പുറത്തുപോയിവന്ന അമ്മ കണ്ടത് 9ാംക്ലാസുകാരിയെ ക്രൂരമായി ബലാത്സം​ഗം ചെയ്യുന്നത്!! പീഡിപ്പിച്ചതു സഹപാഠികൾ ഉൾപെടെ നാലുപേർ, കേസെടുക്കാൻ മടിച്ച് പോലീസ്

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026