BREAKING NEWS

‘യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയെ പുച്ഛിക്കരുത്; ഞങ്ങളുടെ മേൽ കൈവച്ചവരെ സ്വീകരിക്കരുത്; സി.പി.എം വലിച്ചെറിഞ്ഞവരെ പേറുന്ന അഴുക്കുചാലായി ആർ.എസ്.പി മാറരുത്‘- രൂക്ഷ ഭാഷയിൽ വിമർശനം

· · 1 min read
Share: Copied!

കൊല്ലം: ഡിവൈഎഫ്ഐ കൊല്ലം ഏരിയ സെക്രട്ടറി സനോഫർ ഉൾപ്പെടെയുള്ള മുൻ സിപിഎം പ്രവർത്തകർക്ക് ആർ.എസ്.പി അംഗത്വം നൽകിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. സിപിഎം ക്രിമിനലുകൾക്ക് ആർ.എസ്.പി രാഷ്ട്രീയ അഭയം നൽകുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചയാളെ ആർ.എസ്.പിയിലേക്ക് സ്വീകരിച്ചത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയെ പുച്ഛിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം വലിച്ചെറിഞ്ഞവരെ പേറുന്ന അഴുക്കുചാലായി ആർ.എസ്.പി മാറരുതെന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

സിപിഎം ഉപേക്ഷിച്ചവരെ സ്വീകരിക്കുന്ന വേദിയായി ആർ.എസ്.പി മാറരുതെന്നും, മുന്നണിയുടെ രാഷ്ട്രീയ ധാർമികതയ്ക്ക് വിരുദ്ധമായ നടപടിയാണ് ഇതെന്നും വിഷ്ണു സുനിൽ വിമർശിച്ചു. ആർ.എസ്.പി പിണറായിസത്തെ സ്വന്തം രാഷ്ട്രീയ നിലപാടായി സ്വീകരിക്കുന്നതുപോലെയാണ് ഈ നടപടി വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിലവിൽ ആർ.എസ്.പി അനുഭവിക്കുന്ന രാഷ്ട്രീയ സ്വാധീനവും അധികാരവും യുഡിഎഫ് പ്രവർത്തകരുടെ സമരങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമാണെന്ന കാര്യം പാർട്ടി നേതൃത്വം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ നിന്ന് പുറത്തുവന്നവരെ യാതൊരു രാഷ്ട്രീയ വിലയിരുത്തലുമില്ലാതെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നത് പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകൾ വനംവകുപ്പിന് സറണ്ടർ ചെയ്യാനൊരുങ്ങി നടൻ; ചീഫ് വൈൽഡ് ലൈഫ് വാർഡന് അപേക്ഷ നല്കി

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026