BREAKING NEWS

ആർട്ടിഫിഷ്യൽ എന്നാൽ ‘വ്യാജൻ’, അതുവേണ്ട… ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരുമാറ്റി ‘സൂപ്പർ ഇന്റലിജൻസ് (SI) എന്നാക്കണം… അമേരിക്കൻ സർക്കാർ രേഖകളിലെല്ലാം ഈ മാറ്റം കൊണ്ടുവരും കഴിയുമെങ്കിൽ ലോകമെമ്പാടും… പേരുമാറ്റൽ നിർദേശിച്ച് ട്രംപ്

· · 1 min read
Share: Copied!

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന പേര് മാറ്റി ഇനി ‘സൂപ്പർ ഇന്റലിജൻസ്’ (Super Intelligence), ചുരുക്കത്തിൽ ‘SI’ എന്ന് വിളിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തിൽ സെപ്റ്റംബർ 22ന് നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ആർട്ടിഫിഷ്യൽ’ എന്ന വാക്ക് സാങ്കേതികവിദ്യയെ വ്യാജമോ, കൃത്രിമമോ ആയി തോന്നിപ്പിക്കുന്നുവെന്നാണ് ട്രംപിന്റെ വിശദീകരണം. “അത് വ്യാജമാണെന്ന് തോന്നിപ്പിക്കുന്നു. എന്നാൽ ഇത് വ്യാജമല്ല. ഇത് യഥാർഥത്തിൽ അതിശയകരമാണ്,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

അമേരിക്കൻ സർക്കാർ രേഖകളിലെല്ലാം ഈ മാറ്റം കൊണ്ടുവരുമെന്നും കഴിയുമെങ്കിൽ ലോകമെമ്പാടും ‘ആർട്ടിഫിഷ്യൽ’ എന്നതിന് പകരം ‘സൂപ്പർ’ എന്ന പദം ഉപയോഗിക്കണമെന്നുമാണ് ട്രംപ് പറഞ്ഞത്. എന്നാൽ ഈ മാറ്റം എപ്പോൾ പ്രാബല്യത്തിൽ വരും, എങ്ങനെയാണ് നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ തനിക്ക് അധികാരമുണ്ടോ എന്നതുപോലും കണ്ടറിയേണ്ടതുണ്ടെന്ന് ട്രംപ് തന്നെ പ്രതികരിച്ചു.

‘സൂപ്പർ ഇന്റലിജൻസ്’ എന്ന പേര് ട്രംപ് നേരിട്ട് ആദ്യമായി നിർദേശിച്ചതല്ല. സെപ്റ്റംബർ 19ന് ട്രംപ് എക്സ്, ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പേര് കൃത്യമല്ലെന്നും ഭാഷാപരമായി മികച്ചതല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് ‘Superior Intelligence’, ‘Extreme Intelligence’, ‘Supreme Intelligence’ എന്നീ മൂന്ന് പേരുകളിൽ ഒന്നിന് വോട്ട് ചെയ്യാൻ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിൽ ‘Superior Intelligence’ ഏകദേശം 39 ശതമാനം പിന്തുണ നേടി പിന്നീട് 41 ശതമാനത്തിന് മുകളിലെത്തി. എന്നാൽ തിങ്കളാഴ്ച ട്രംപ് ‘Superior Intelligence’യും പുതുതായി അവതരിപ്പിച്ച ‘Super Intelligence’യും തമ്മിൽ മറ്റൊരു വോട്ടെടുപ്പ് നടത്തി. അതിൽ ‘Super Intelligence’ വിജയിച്ചതിന് പിന്നാലെ ട്രംപ് തന്റെ പോസ്റ്റുകളിൽ ‘SI’ എന്ന ചുരുക്കപ്പേര് ഉപയോഗിക്കാൻ തുടങ്ങി. യുഎൻ പ്രസംഗത്തിൽ പ്രഖ്യാപിച്ച ‘Super Intelligence’ എന്ന പേര് ആദ്യ വോട്ടെടുപ്പിലെ ഓപ്ഷനുകളിൽ പോലും ഉണ്ടായിരുന്നില്ല.

AIയുടെ പേരുമാറ്റം അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതിക മത്സരത്തെക്കുറിച്ചുള്ള ട്രംപിന്റെ വിശാലമായ സന്ദേശത്തിന്റെ ഭാഗമായിരുന്നു. “ആരാണ് സൂപ്പർ ഇന്റലിജൻസ് നേടുന്നത്, അവർ വിജയിക്കും” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. നിലവിൽ ചൈനയെക്കാൾ അമേരിക്ക ഏറെ മുന്നിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

വ്യവസായ വിപ്ലവത്തേക്കാൾ വലിയ മാറ്റമായി മാറാൻ സാധ്യതയുള്ള സാങ്കേതികവിദ്യയുടെ വളർച്ചയെ സർക്കാർ തടയില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ നീതിന്യായ വകുപ്പും മറ്റ് നിയമനിർവഹണ ഏജൻസികളും AI മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. AIയെക്കുറിച്ചുള്ള ഭയവും മുന്നറിയിപ്പുകളും സാങ്കേതികവിദ്യയുടെ യഥാർഥ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന നിലപാടും ട്രംപ് പ്രകടിപ്പിച്ചു.

ഇതിനിടെ AI സുരക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകളെ കാലാവസ്ഥാ വ്യതിയാന ചർച്ചകളുമായും ‘Russia, Russia, Russia’ വിവാദവുമായും ട്രംപ് താരതമ്യം ചെയ്തു. AIക്കെതിരായ പ്രതികരണങ്ങൾ തന്റെ രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്ന തട്ടിപ്പാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് പ്രമുഖ AI കമ്പനികൾ വികസിപ്പിക്കുന്ന സാങ്കേതികവിദ്യ ഈ ദശകത്തിന്റെ അവസാനത്തോടെ മനുഷ്യരാശിക്ക് വലിയ ഭീഷണിയാകാമെന്ന് ആരോപിച്ച് ആന്ത്രോപിക് ഗവേഷകൻ രാജിവെച്ചത്. ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് AI വികസനത്തിന്റെ വേഗത നിയന്ത്രിക്കുന്നതിനുള്ള പദ്ധതി മുന്നോട്ടുവെക്കുകയും ചെയ്തു. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ഇലോൺ മസ്കും ഈ ആശയത്തെ പിന്തുണച്ചതായി റിപ്പോർട്ടിൽ പറയുന്നു.

സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ പോയസ് ഗാർഡനിലെ ആഡംബര ബംഗ്ലാവിലും സ്വന്തം വീട്ടിലും പത്തോളം പെൺകുട്ടികളേയും സ്ത്രീകളേയുമെത്തിച്ച് പീഡിപ്പിച്ചു, ഡിഎംകെ സർക്കാരിന്റെ കാലത്ത് പീഡനവിവരം പുറത്തുവരാതിരിക്കാൻ ഉദ്യോ​ഗസ്ഥർക്ക് മാത്രം നൽകിയത് 70 കോടി, ജെം ഗ്രാനൈറ്റ്സ് ഉടമ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

 

BREAKING NEWS
'പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ'... 'അവളുടെ ചേച്ചി എന്തും പറയും, അവളുടെ കയ്യിൽ ഒരുപാട് പണമുണ്ട്, ഞാൻ പണം കൂട്ടിച്ചോദിക്കും, ചിലപ്പോൾ മൂന്ന് ലക്ഷമൊക്കെ ഞാൻ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും'... ആത്മഹത്യ ചെയ്ത യുവാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് പെൺക...
14 Oct 2026
BREAKING NEWS
'കുരച്ചിട്ടും ഫലമില്ലെങ്കിൽ കടിക്കാൻ കോടതി ബാധ്യസ്ഥരാണ്, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർന്നു'-ജസ്റ്റിസ് കുര്യൻ ജോസഫ്; ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത് അഭിഭാഷകർ
14 Oct 2026
BREAKING NEWS
പനി കൂടിയതിനെ തുടർന്ന് മൂന്ന് വയസുകാരി അങ്കണവാടിക്കുള്ളിൽ ഛർദിച്ചു, കുഞ്ഞിനെക്കൊണ്ട് സ്വന്തം വസ്ത്രം ഊരി ഛർദി തുടപ്പിച്ച് ടീച്ചറുടെ ക്രൂരത- പരാതിയുമായി കുട്ടിയുടെ കുടുംബം!! താത്കാലിക ഹെൽപ്പർ അടക്കം അധ്യാപികയ്ക്കെതിരെ മൊഴി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്ന് ആരോപണം
14 Oct 2026
BREAKING NEWS
വീട്ടുമുറ്റത്ത് കിടന്നുറങ്ങാൻ പതിവായി വന്നിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അരക്കിലോമീറ്ററോളം ഓടിച്ച് കല്ലെറിഞ്ഞു;, അവശനായി വീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, വായിൽ കള്ളൊഴിച്ച് പ്രതികൾ; മൂലത്തറ ഡാം ആൾക്കൂട്ടക്കൊലക്കേസിൽ ഏഴുപേർ അറസ്റ്റിൽ
14 Oct 2026