BREAKING NEWS

അധിക തീരുവ പിൻവലിക്കില്ല!! ഇന്ത്യയു‌ടെ തീരുവ താങ്ങാനാവാത്തത്, ലോകത്തുതന്നെ ഏറ്റവും ഉയർന്ന തീരുവ പിരിക്കുന്ന രാജ്യം ഇന്ത്യയാണ്, യുഎസ് ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാത്ത സ്ഥിതി- ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൻ: ലോകത്തുതന്നെ വളരെ ഉയർന്ന തീരുവ പിരിക്കുന്ന രാജ്യം ഇന്ത്യയാണെന്നും യുഎസ് ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ യുഎസിൽ നിന്നു വലിയ തീരുവ ഈടാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് യുഎസ് ഇന്ത്യയുമായി കൂടുതൽ വ്യാപാരം നടത്താതിരുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഇന്ത്യ യുഎസുമായി നല്ല രീതിയിൽ വ്യാപാരം നടത്തിയിരുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽനിന്ന് യുഎസ് ഉയർന്ന തീരുവ ഈടാക്കാത്തതിനാലാണ് ഇത് സാധ്യമായതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഉയർന്ന തീരുവ ഈടാക്കുന്നതിന് ഉദാഹരണമായി ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ കാര്യം ട്രംപ് ഉയർത്തിക്കാട്ടി. 200% തീരുവ ചുമത്തിയിരുന്നതിനാൽ ബൈക്കുകൾ ഇന്ത്യയിൽ വിൽക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. അതിനാൽ കമ്പനിക്ക് ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിക്കേണ്ടിവന്നു. ഇപ്പോൾ അവർക്ക് ഉയർന്ന തീരുവ നൽകേണ്ടി വരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ അമേരിക്കയ്ക്ക് ഇന്ത്യയുമായി നല്ല ബന്ധമാണുള്ളതെന്നും ഉയർന്ന തീരുവ ഈടാക്കുന്നതിനാൽ വർഷങ്ങളായി ഈ ബന്ധം ‘ഏകപക്ഷീയം’ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അധികാരത്തിൽ വന്നതിനുശേഷമാണ് ബന്ധത്തിൽ മാറ്റമുണ്ടായത്. ഇന്ത്യയ്ക്കു മേൽ ചുമത്തിയ ചില തീരുവകൾ പിൻവലിക്കുന്നത് പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘ഇല്ല, ഞങ്ങൾ ഇന്ത്യയുമായി വളരെ നല്ല ബന്ധം പുലർത്തുന്നുണ്ട്’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026