വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ താൻ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മകന്റെ വിവാഹത്തിൽ പങ്കെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ചോദ്യത്തിന് മറുപടിയായി, ചടങ്ങിൽ പങ്കെടുത്താലും ഇല്ലെങ്കിലും താൻ ‘കൊല്ലപ്പെടുമെന്നും’ അല്ലെങ്കിൽ അത്തരമൊരു വ്യാജ വാർത്തകൾ പ്രചരിക്കുമെന്നും ട്രംപ് തമാ ശരൂപേണ പറഞ്ഞു. അതുപോലെ ഇറാനിലെ നിലവിലെ സാഹചര്യവും വിവാഹസമയവും പ്രശ്നമാണെന്നും എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വിവാഹചടങ്ങിൽ ഞാൻ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എനിക്കിതത്ര നല്ല സമയം അല്ല. ഇറാൻ എന്നൊരു കാര്യം എന്റെ മുമ്പിലുണ്ട്. ഞാൻ പങ്കെടുത്താലും ഇല്ലെങ്കിലും ‘കൊല്ലപ്പെടും’. അത്തരം വ്യാജ വാർത്തകൾ പ്രചരിക്കും- ട്രംപ് പറഞ്ഞു. സംഘർഷ സമയത്ത് താൻ വിവാഹത്തിൽ പങ്കെടുത്താൽ മാധ്യമങ്ങൾ എങ്ങനെ ചിത്രീകരിക്കുമെന്ന് തനിക്ക് നല്ല ബോധ്യമുണ്ട്.- ട്രംപ് പ്രതികരിച്ചു.
അതേസമയം പാം ബീച്ചിലെ സാമൂഹിക പ്രവർത്തകയും മോഡലുമായ ബെറ്റിന ആൻഡേഴ്സണുമായി ഈ വാരാന്ത്യത്തിലാണ് 48കാരനാ ഡോണാൾഡ് ട്രംപ് ജൂനിയർ വിവാഹിതനാകുന്നത്. ബഹാമസിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്.



















































