BREAKING NEWS

അധികം കളിച്ചാൽ കൊന്ന് കെട്ടിത്തൂക്കും കാണാനും കൊളളില്ല, കുരങ്ങച്ചിയെപ്പോലെയുണ്ട്… സ്ത്രീധനത്തിന്റെ പേരിൽ ക്രൂര പീഡനം, നിലത്തുകൂടി വലിച്ചിഴയ്ക്കും, ഭക്ഷണം തരില്ല- യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കുമെതിരെ കേസ്

· · 1 min read
Share: Copied!

ഇരിട്ടി: സ്ത്രീധനമായി നൽകിയ സ്വർണവും പണവും കുറഞ്ഞുപോയെന്നും സൗന്ദര്യമില്ലെന്നും ആരോപിച്ച് യുവതിക്ക് ഭർതൃവീട്ടിൽ ക്രൂര പീഡനമെന്ന് പരാതി. ചെറുവത്തൂർ പെരുമ്പട്ട സ്വദേശി നീതുവിന്റെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കുമെതിരെ കരിക്കോട്ടക്കരി പോലീസ് കേസെടുത്തു. ഭർത്താവ് ലിന്റ് ടോമി, ലിന്റിന്റെ പിതാവ് ടോമി, അമ്മ ലില്ലി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

2021ലാണ് ഇവർ വിവാഹിതരായത്. അന്നുമുതൽ ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഭർതൃവീട്ടിൽനിന്നു മാറിത്താമസിച്ചിട്ടും ഭർത്താവിന്റെ ഉപദ്രവം തുടർന്നു. ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും ബഹളമുണ്ടാക്കി. അതേസമയം പീഡനത്തിനിരയായ വിവരം നീതു സഹോദരനോട്‌ വിവരിക്കുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു.

തനിക്ക് അവിഹിതമുണ്ടെന്നാണ് ഭർത്താവ് ആരോപിക്കുന്നത്. കുരങ്ങച്ചിയെപ്പോലെയാണെന്ന അധിക്ഷേപങ്ങളാണ് നടത്തുന്നത്. പലപ്പോഴും ഭക്ഷണം പോലും കിട്ടാറില്ല. മർദിക്കുകയും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. കൊന്നുകെട്ടിത്തൂക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഇവർക്ക് രണ്ട് വയസുപ്രായമുള്ള കുട്ടിയുണ്ട്. നേരത്തെ പോലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കി പറഞ്ഞയക്കുകയായിരുന്നു. എന്നാൽ വീണ്ടും ഉപദ്രവം തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ദിവസങ്ങളോളം പട്ടിണിക്കിട്ടു, കുഞ്ഞു ശരീരത്തിൽ അറുപതോളം മുറിവുകൾ, പലയിടത്തും പൊള്ളലേറ്റ പാടുകൾ!! ഒരു സാക്ഷിയും കൂറുമാറിയില്ല, പക്ഷെ കൊലപാതകക്കുറ്റം ചുമത്താതെ വിചാരണക്കോടതി, ആറുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ക്ഷേത്രം പൂജാരിയായ അച്ഛനും രണ്ടാനമ്മയും ജീവപര്യന്തം… അതിലൊതുങ്ങണോ ആ ക്രൂരത

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026