BREAKING NEWS

ഡോളറാണ് രാജാവ്..!! അതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വിവരമറിയും.., വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്..!! ബ്രിക്‌സില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവ ഏര്‍പ്പെടുത്തും

· · 1 min read
Share: Copied!

വാഷിംഗ്ടൺ: 10 ശതമാനം താരിഫ് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിക്‌സ് രാജ്യങ്ങള്‍ക്കുനേരെയാണ് ഇപ്പോൾ ട്രംപ് രംഗത്ത് എത്തിയത്. തങ്ങള്‍ക്കെതിരെ കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും യുഎസ് ഡോളറിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബ്രിക്‌സില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ബ്രിക്‌സിന്റെ ഡീ- ഡോളറൈസേഷന്‍ നയങ്ങളെ മുന്‍പും വിമര്‍ശിച്ചിട്ടുള്ള ട്രംപ് ഇപ്പോള്‍ താരിഫ് ഉയര്‍ത്തി ഈ രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ്. താന്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ബ്രിക്‌സ് മീറ്റിങ്ങില്‍ ഹാജര്‍ കുറഞ്ഞെന്നും ട്രംപ് പ്രതികരിച്ചു.

അമേരിക്കയെ മുറിപ്പെടുത്താനും ലോകത്തിലെ റിസര്‍വ് കറന്‍സി എന്ന നിലയ്ക്കുള്ള ഡോളറിന്റെ സ്ഥാനം തകര്‍ക്കാനുമാണ് ബ്രിക്‌സ് രൂപീകരിച്ചിരിക്കുന്നതെന്ന് ട്രംപ് പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്. ബ്രിക്‌സില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് വ്യാപാരത്തിനും കൈമാറ്റത്തിനുമായി പൊതുവായ ഒരു കറന്‍സി അവതരിപ്പിക്കാനും ഇതിന് ബ്രിക്‌സ് കറന്‍സി എന്ന് പേരിടാനും നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ രൂക്ഷമായ പ്രതികരണം.

ഡോളറാണ് രാജാവെന്നും അത് നശിപ്പിക്കാനാണ് ബ്രിക്‌സ് ശ്രമിക്കുന്നതെന്നുമാണ് ട്രംപിന്റെ ആരോപണം. ബ്രസീലില്‍ നടന്ന 17-ാം ബ്രിക്‌സ് ഉച്ചകോടിയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഡോളറിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.

ബ്രിക്സ് സഖ്യം ആരംഭിച്ചത് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണെങ്കിലും ഇന്നത് ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെക്കൂടി പങ്കാളികളാക്കിയുള്ള വികസന പാതയിലാണ്. സഖ്യ രാജ്യങ്ങൾക്കിടയിലെ ഇടപാടുകൾക്ക് പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. താൻ താരിഫ് മുന്നറിയിപ്പ് നൽകിയതിന് ശേഷം ബ്രിക്സിൽ ഹാജർ കുറഞ്ഞെന്നും രാജ്യങ്ങൾക്ക് താരിഫ് പേടിയുണ്ടെന്നും കൂടി ട്രംപ് പറഞ്ഞു. ബ്രിക്സിന്റെ സ്ഥാപകാംഗമായ ഇന്ത്യ ആ മാസം 17ന് തന്നെ നയം വ്യക്തമാക്കിയിരുന്നു. ഡോളറിനെ തകർക്കാൻ ഗ്രൂപ്പ് ശ്രമിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു.

 

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ഡോണള്‍ഡ് ട്രംപ് അശ്ലീല കത്ത് അയച്ച സംഭവം; വാർത്ത പുറത്തുവിട്ട റൂപർട്ട് മർഡോക്കിനും, വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർമാർക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്…

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026