BREAKING NEWS

പോക്സോ കേസെടുത്ത് എട്ടാം ദിവസവും തൻറെ വീടിനുമുന്നിൽ കൂടി അധ്യാപിക സ്വതന്ത്രമായി സഞ്ചരിക്കുന്നത് അത്യധികം വേദനിപ്പിക്കുന്നുവെന്ന് പ്ലസ് വൺ വിദ്യാർഥിനി!! വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച ഹിന്ദി അധ്യാപികയെ സംരക്ഷിച്ച് പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സഹഅധ്യാപകനോടുള്ള മുൻവൈരാ​ഗ്യത്തിൽ പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച അധ്യാപികയെ സംരക്ഷിച്ച് പോലീസ്. കിളിമാനൂർ രാജാ രവിവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക സി ആർ ചന്ദ്രലേഖക്കെതിരെയാണ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിട്ടും നടപടിയെടുക്കാൻ കിളിമാനൂർ പോലീസ് ഇതുവരെ തയാറാകാത്തത്.

പോക്സോ കേസെടുത്ത് എട്ടാം ദിവസവും തൻറെ വീടിനു മുമ്പിൽ കൂടി അധ്യാപിക സ്വതന്ത്രമായി സഞ്ചരിക്കുന്നത് കാണുന്നത് തന്നെ അത്യധികം വേദനിപ്പിക്കുന്നുവെന്ന് വിദ്യാർഥിനി പറയുന്നു. എല്ലാ തെളിവുകളും പോലീസിന് നല്കിയിട്ടും ഉദ്യോഗസ്ഥർ മൊഴി എടുക്കാനെന്ന പേരിൽ വീട്ടിൽ കയറിയിറങ്ങുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും വിദ്യാർഥിനി പറയുന്നു.

സി ആർ ചന്ദ്രലേഖ സഹഅധ്യാപകനോടുള്ള വൈരാ​ഗ്യത്തിലാണ്, അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിൽ വിദ്യാർഥിനി അപസ്മാരം ബാധിച്ച് അവധിയിലായിരുന്ന കാലയവളിലാണ് വ്യാജ വാർത്ത സമൂഹ മാധ്യമങ്ങിലടക്കം അധ്യാപിക പ്രചരിപ്പിച്ചത്. ഇതോടെ അപമാനഭാരത്താൽ പതിനാറുകാരിയായ വിദ്യാർഥിനിക്ക് പഠനം നിർത്തേണ്ടി വന്നു. കൂടാതെ പോലീസിൽ നിന്നും ചൈൽഡ് ഹെൽപ് ലൈനിൽ നിന്നുവരെ കുട്ടിക്ക് അന്വേഷണം വന്നു. ഇതോടെ പോലീസിലും വിദ്യാഭ്യാസ വകുപ്പിലും തുടർന്ന് മേയ് 27 ന് മുഖ്യമന്ത്രിക്കും കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

തുടർന്ന് പിടിഎയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 5ന് ചന്ദ്രലേഖയെ സസ്പെൻഡ് ചെയ്തു. അതേദിവസം ഇവർക്കെതിരെ കിളിമാനൂർ പേലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ചന്ദ്രലേഖക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയാറായിട്ടില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

നിലമ്പൂർ തിരഞ്ഞെടുപ്പ് പരിപാടിക്കെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഡ്രൈവറായി കോഴിക്കോട് പെൺവാണിഭത്തിൽ ഉൾപ്പെട്ട ആരോപണ വിധേയൻ, വിവരം ഉന്നത ഉദ്യോ​ഗസ്ഥർ അറിഞ്ഞത് അവസാന നിമിഷം!! ഉടൻ ഡ്യൂട്ടി മറ്റൊരുദ്യോ​ഗസ്ഥനു കൈമാറി

BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026